ന്യൂഡല്‍ഹി: ലേക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യത്തിന് തിരിച്ചടി. നിലവിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലും എന്‍.സി.പിയുടെ വിജയ്‌സിംഗ് മോഹിതെ പാട്ടീലും ബിജെപിയില്‍ ചേര്‍ന്നു. ഇരുനേതാക്കളുടെയും മക്കള്‍ രണ്ടുപേര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും ഇരുവരും ബിജെപിയില്‍ അംഗത്വം സ്വീകരിക്കുക. ഏപ്രില്‍ 12 ന് അഹമ്മദ്‌നഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വച്ച് രാധാകൃഷ്ണ വിഖെ പാട്ടീലും ഏപ്രില്‍ 17 ന് അക്‌ലുജില്‍ നടക്കുന്ന റാലിയില്‍ വച്ച് വിജയ്‌സിംഗ് മോഹിതെ പാട്ടീലും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: വിധിയെഴുത്തിന്റെ നാളുകള്‍; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

ഗുജറാത്തില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടിരുന്നു. ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവാണ് താക്കൂര്‍. കോണ്‍ഗ്രസ് താക്കൂര്‍ വിഭാഗത്തെ അവഗണിച്ചു എന്ന് ആരോപിച്ചാണ് അല്‍പേഷ് രാജിവച്ചത്. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അൽപേഷുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു, എന്നാല്‍ അല്‍പേഷ് താക്കൂറും അനുയായികളും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ട പോളിങ്ങിന് ഒരു ദിവസം മാത്രം ശേഷിക്കെയുള്ള ഇവരുടെ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ