ന്യൂഡൽഹി: മൂന്ന് മാസത്തിന് ശേഷം സിബിഐ തലപ്പത്ത് തിരിച്ചെത്തിയ അലോക് വർമ്മയെ ഈ സ്ഥാനത്ത് നിന്ന് നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും തമ്മിൽ ചർച്ച നടത്തിയാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.

മല്ലികാർജ്ജുൻ ഖാർഗെയുടെ വിയോജിപ്പോടെയാണ് അലോക് വർമ്മയെ മാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇത് ഉത്തരവായി പുറത്തുവരുമെന്നാണ് വിവരം.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ ഇന്നലെയാണ് അലോക് വർമ്മ തിരികെ ഓഫീസിൽ എത്തിയത്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പുവയ്ക്കാനും അലോക് വർമ്മയ്ക്ക് അനുവാദം നൽകിയിരുന്നു. നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു.

ഇന്ന് പ്രധാനമന്ത്രി നയിക്കുന്ന സെലക്ട് പാനൽ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook