ജോധ്പൂർ: അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെ രാജസ്ഥാനിലെ ജോധ്പൂർ കോടതി വെറുതെ വിട്ടു. ലൈസൻസ് കാലാവധി കഴിഞ്ഞ തോക്ക് കൈവശം വച്ചെന്നായിരുന്നു സൽമാനെതിരായ കുറ്റം. സംഭവം നടന്ന് 18 വർഷങ്ങൾക്കുശേഷമാണ് കേസിലെ വിധി.

1998 ലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ തോക്കുപയോഗിച്ചാണ് കൃഷ്ണമൃഗത്തെ വേട്ടയാടിത്. തോക്ക് പിന്നീട് പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോഴത്തെ വിധി.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാനെ രാജസ്ഥാൻ ഹൈക്കോടതി നേരത്തേ വെറുതെ വിട്ടിരുന്നു. കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook