ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുള്ള സാന്റാ ഫെ ഹൈസ്‌കുളിലുണ്ടായ വെടിവയ്‌പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌കൂളുള്ളത്. 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെളളിയാഴ്‌ച പ്രദേശിക സമയം രാവിലെ ഒന്‍പതു മണിയോടെയുണ്ടായ വെടിവയ്‌പില്‍ വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. ഇതേ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയായ ദിമിത്രിയോസ് പഗൗര്‍സീസ് എന്ന 17 കാരനാണ് ആക്രമണം നടത്തിയത്.

Santa Fe High School freshman Caitlyn Girouard, center, hugs her friend outside the Alamo Gym where students and parents wait to reunite following a shooting at Santa Fe High School Friday, May 18, 2018 in Santa Fe. ( Michael Ciaglo / Houston Chronicle )

തനിക്ക് ഇഷ്ടപ്പെട്ടവരെ കൊല്ലാതെ വിട്ടതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഒരു കൈത്തോക്കും റിവോള്‍വറുമാണ് ഇയാള്‍ അക്രമണത്തിനായി ഉപയോഗിച്ചത്. ഇത് തന്റെ പിതാവിന്റേതാണെന്നും 17കാരന്‍ മൊഴി നല്‍കി. വെളളിയാഴ്‌ ക്ലാസ് തുടങ്ങിയതിന് പിന്നാലെ ഉണ്ടായ അക്രമണത്തില്‍ വെടിയൊച്ച കേട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ ഒളിച്ചിരുന്നു.

അമേരിക്കയില്‍ ഈ മാസം നടക്കുന്ന 22-ാമത്തെ സ്കൂള്‍ വെടിവയ്‌പാണിത്. ഒരാഴ്‌ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ വെടിവയ്‌പും. ടെക്‌സസിലെ വെടിവയ്‌പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. വിദ്യാര്‍ത്ഥികളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ്ഹൗസിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. വെടിവയ്‌പില്‍ ദുഃഖം രേഖപ്പെടുത്തി യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ