ബംഗളൂരു: ബം​ഗ​ളൂ​രു​വി​ലെ എ​ടി​എം കൗ​ണ്ട​റി​ല്‍ മ​ല​യാ​ളി യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി 39 മാസങ്ങള്‍ക്ക് ശേഷം പി​ടി​യി​ലാ​യി. പ്ര​തി മ​ദു​ക​ർ റെ​ഡ്ഡി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മ​ദ​ന​പ്പ​ള്ളി​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ ബെംഗ​ളൂ​രു പൊ​ലീ​സ് ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

2013 നവംബർ 19നാണ് തിരുവനന്തപുരം സ്വദേശിയും കോർപ്പറേഷൻ ബാങ്ക് സർവീസ് മാനേജരുമായ ജ്യോതി ഉദയ്, എ.ടി.എമ്മിനുള്ളിൽ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വെ​ട്ടേ​റ്റ് ത​ല​യോ​ട്ടി പി​ള​ര്‍​ന്ന് ര​ക്തം​വാ​ര്‍​ന്ന് മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ജ്യോ​തി എ​ടി​എം കൗ​ണ്ട​റി​ല്‍ കി​ട​ന്നു. പു​റ​ത്തേ​ക്ക് ര​ക്ത​മൊ​ഴു​കു​ന്ന​ത് ക​ണ്ട സ്കൂ​ള്‍​വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ജ്യോ​തി​യു​ടെ ജീ​വ​ന് ര​ക്ഷ​ക​രാ​യ​ത്.

ജ്യോ​തി​യെ വെ​ട്ടി​യ അ​ക്ര​മി ക​ത്തി​യി​ല്‍ പു​ര​ണ്ട ര​ക്തം കൈ​കൊ​ണ്ട് തു​ട​ച്ച് വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് എ​ടി​എ​മ്മി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ക്ര​മി​യു​ടെ വെ​ട്ടേ​റ്റ ജ്യോ​തി​യു​ടെ ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം പ​ക്ഷാ​ഘാ​ത​ത്താ​ൽ ത​ള​ര്‍​ന്നു പോ​യി​രു​ന്നു. സംഭവം നടന്നയുടനെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മദുകറിനെ കണ്ടുകിട്ടിയിരുന്നില്ല. തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതി പിടിയിലായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ