പെഗാസസ്: വാർത്തകൾ ശരിയെങ്കിൽ ആരോപണങ്ങൾ ഗുരുതരം: സുപ്രീം കോടതി

പ്രതിപക്ഷ നേതാക്കളും, എഡിറ്റേഴ്സ് ഗിൽഡും ഉൾപ്പെടെ പെഗാസസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

Supreme Court

ന്യൂഡൽഹി: പെഗാസസ് സംബന്ധിച്ച മാധ്യമ വാർത്തകൾ ശരിയെങ്കിൽ ആരോപണങ്ങൾ ഗുരുതരമാണെന്ന് സുപ്രീം കോടതി. പെഗാസസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും എഡിറ്റേഴ്സ് ഗിൽഡും ഉൾപ്പെടെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് എൻ.വി രമണയും ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ രണ്ടംഗ ബഞ്ചിന്റേതാണ് നിരീക്ഷണം.

പെഗാസസ് നമ്മുടെ അറിവില്ലാതെ നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു തെമ്മാടിയായ സാങ്കേതികവിദ്യയാണെന്നും അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്വകാര്യതയ്ക്കും അന്തസത്തക്കും മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും ഹർജിക്കാരെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ പറഞ്ഞതിനു മറുപടിയായാണ് കോടതിയുടെ നിരീക്ഷണം.

ദി വയർ ഉൾപ്പടെയുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ ആഗോള മാധ്യമ അന്വേഷണത്തിലാണ് ഇന്ത്യയിൽ നിന്നുള്ള മുന്നൂറോളം ഫോണുകൾ ഇസ്രായേൽ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചു ചോർത്താൻ ശ്രമം നടന്നുവെന്ന് കണ്ടെത്തിയത്, എന്നാൽ എല്ലാ ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടതായി അവർ പറഞ്ഞിട്ടില്ല.

Also read: പെഗാസസ്: അന്വേഷണം വേണമെന്ന് നിതീഷ് കുമാർ; എൻഡിഎയിൽ നിന്നുള്ള ആദ്യ ശബ്‌ദം

ഇതുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് സുപ്രീം കോടതിയിൽ ആദ്യം സമർപ്പിക്കപ്പെട്ടത്, ഒന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസിന്റെയും മറ്റൊന്ന് അഡ്വ. എംഎൽ ശർമയുടെയും. പിന്നാലെ, മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിഷയം അന്വേഷിക്കണമെന്ന ആവശ്യവുമായി മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും കോടതിയെ സമീപിച്ചു.

രണ്ട് ദിവസം മുമ്പ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, പെഗാസസ് കരാറിനെക്കുറിച്ചും നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയെക്കുറിച്ചും സർക്കാരിൽനിന്ന് വിശദാംശങ്ങൾ തേടാൻ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Allegations serious if media reports are correct supreme court on pegasus row

Next Story
രാജ്യത്ത് 42,982 പേർക്ക് കൂടി കോവിഡ്; 533 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express