scorecardresearch

യുപിയില്‍ വീണ്ടും പേര് മാറ്റല്‍ ചടങ്ങ്; അലഹബാദ് 'പ്രയാഗ്‍രാജ്' ആയി മാറുന്നു

ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയിൽവേ ജംങ്ഷൻ ദീന്‍ധയാല്‍ ഉപാധ്യയാ ജംങ്ഷനാക്കി മാറ്റിയത് വിവാദമായിരുന്നു

ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയിൽവേ ജംങ്ഷൻ ദീന്‍ധയാല്‍ ഉപാധ്യയാ ജംങ്ഷനാക്കി മാറ്റിയത് വിവാദമായിരുന്നു

author-image
WebDesk
New Update
ബുലന്ദ്ഷഹർ കൊലപാതകം; 'അപകട'മെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Lucknow: UP Chief Minister Yogi Adityanath arrives for a cabinet meeting at Lok Bhawan in Lucknow on Wednesday. PTI Photo by Nand kumar (PTI3_22_2017_000223B)

ലക്‌നൗ: അലഹബാദ് ജില്ലയുടെ പേര് താമസിയാതെ 'പ്രയാഗ്‍രാജ്' എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്യൂട്ട് ഹൗസില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കുംഭ മേളയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് അഖദ പരിഷദും മറ്റുളളവരും അലഹബാദ് ജില്ലയുടെ പേര് മാറ്റണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. യുപി ഗവര്‍ണര്‍ രാംനാഥ് കോവിന്ദും ഈയൊരു ശുപാര്‍ശയ്ക്ക് സമ്മതം മൂളിയിട്ടുണ്ട്,' ആദിത്യനാഥ് വ്യക്തമാക്കി.

Advertisment

'ഞങ്ങളും ഈ ശുപാര്‍ശയെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അലഹബാദ് ജില്ലയുടെ പേര് താമസിയാതെ പ്രയാഗ്‍രാജ് എന്നായി തിരുത്തും. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആകുമെന്നാണ് വിവരം. കുംഭ മേളയുടെ ഭാഗമായി സംസ്ഥാനത്ത് ബാക്കി നടത്താനുളള എല്ലാ ഒരുക്കങ്ങളും പദ്ധതികളും ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

'കുംഭമേളയ്ക്ക് ഒരു ആഗോളതലമാണ് കൈവരുന്നത്. എല്ലാ രാജ്യത്ത് നിന്നുമുളള പങ്കാളിത്തം ഉണ്ടാകും. രാജ്യത്തെ 6 ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ നിന്നുളള പങ്കാളിത്തവും ഉണ്ടാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസങ്ങള്‍ക്ക് മുമ്പാണ് രാജസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്തതായി അറിയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുസ്‌ലിം പേരുള്ള ഗ്രാമങ്ങള്‍ പുനര്‍നാമകരണം ചെയ്യാന്‍ രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Advertisment

ബാര്‍മര്‍ ജില്ലയിലെ മിയോണ്‍ കാ ബാര എന്ന ഗ്രാമത്തിന് മഹേഷ് നഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജുന്‍ജുനു ജില്ലയിലെ ഇസ്മാഈല്‍പുര്‍ ഗ്രാമത്തിന്റെ പേരും സമാനമായ രീതിയില്‍ മാറ്റിയിട്ടുണ്ട്. നേരത്തേ ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയിൽവേ ജംങ്ഷൻ ദീന്‍ധയാല്‍ ഉപാധ്യയാ ജംങ്ഷനാക്കി മാറ്റിയത് വിവാദമായിരുന്നു.

Uttar Pradesh Bjp Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: