ന്യൂഡൽഹി: പോക്സോ നിയമം പ്രകാരം ഓറൽ സെക്സ് (വദനസുരതം) “ഗുരുതരമായ ലൈംഗികാതിക്രമമോ ലൈംഗികാതിക്രമമോ” അല്ലെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി 10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ തടവ് 10 വർഷത്തിൽ നിന്ന് ഏഴ് വർഷമായി കുറച്ചു.
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമമായ പോക്സോയിലെ വ്യവസ്ഥകൾ പ്രകാരം ഓറൽ സെക്സ് ഗുരുതരമായ ലൈംഗിക അതിക്രമം, ലൈംഗിക അതിക്രമം എന്നീ നിർവചനങ്ങളിൽ പെടുന്നില്ലെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
“പോക്സോ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചതിൽ, ഹർജിക്കാരൻ ചെയ്ത കുറ്റം സെക്ഷൻ 5/6 ന് കീഴിലും സെക്ഷൻ 9(എം) എന്നതിന്റെ പരിധിയിലും അത് വരുന്നില്ല. ഹർജിക്കാരൻ തന്റെ ലിംഗം ഇരയുടെ വായിൽ വെച്ചതിനാൽ ഈ കേസിൽ പെനിറ്ററേറ്റീവ് സെക്ഷ്വൽ അസാൾട്ട് ഉണ്ട്. ലിംഗം വായിൽ വയ്ക്കുന്നത് ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെയോ ലൈംഗികാതിക്രമത്തിന്റെയോ വിഭാഗത്തിൽ പെടുന്നില്ല. പോക്സോ നിയമത്തിലെ സെക്ഷൻ നാല് പ്രകാരം ശിക്ഷാർഹമായ ലൈംഗികാതിക്രമത്തിന്റെ വിഭാഗത്തിലാണ് ഇത് വരുന്നത്,” ഹർജിയിൽ പറയുന്നു.
Also Read: കാര്‍ഷിക നിയമം: റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് സുപ്രീം കോടതിയോട് സമിതി അംഗം
പോക്സോ നിയമത്തിലെ സെക്ഷൻ നാല് പെനിറ്ററേറ്റീവ് സെക്ഷ്വൽ അസാൾട്ടിനെ കുറിച്ച് പ്രതിപാദിക്കുമ്പോൾ, സെക്ഷൻ അഞ്ചും ആറും “തീവ്രമായ പെനിറ്ററേറ്റീവ് സെക്ഷ്വൽ അസാൾട്ടിനെ” കുറിച്ചാണ് എന്ന് ഉത്തരവിൽ പറയുന്നു.
2018-ൽ ഝാൻസിയിലെ ഒരു കീഴ്ക്കോടതി പോക്സോ നിയമത്തിലെ സെക്ഷൻ ആറ്, ഐപിസിയുടെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹർജിക്കാരനെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
2016 മാർച്ച് 22-നായിരുന്നു കേസിന് ആസ്പദമായ സംഭവം. 10 വയസ്സുള്ള ആൺകുട്ടിയുടെ വീട്ടിലെത്തി പ്രതി അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. പ്രതി തന്റെ മകന് 20 രൂപ നൽകുകയും ഓറൽ സെക്സ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായും പിതാവ് പരാതിപ്പെട്ടു.
ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ കുറ്റങ്ങൾ), 506 (ക്രിമിനൽ ഗൂഢാലോചന), പോക്സോ നിയമത്തിന്റെ 3/4 എന്നീ വകുപ്പുകൾ എന്നിവ പ്രകാരമാണ് പോലീസ് ഇവരുടെ കുറ്റപത്രത്തിൽ കേസെടുത്തിരിക്കുന്നത്.
Also Read: കാര്‍ഷിക നിയമം: റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് സുപ്രീം കോടതിയോട് സമിതി അംഗം
എന്നിരുന്നാലും, അഡീഷണൽ സെഷൻസ് കോടതി ജഡ്ജി, ഐപിസി സെക്ഷൻ 377, 506, കൂടാതെ പോക്സോ നിയമത്തിലെ 5/6 വകുപ്പുകൾ എന്നിവ പ്രകാരം കുറ്റം ചുമത്തി.
കീഴ്ക്കോടതിയുടെ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ട്, പോക്സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരമുള്ള കുറ്റം തനിക്കെതിരെ ഇല്ലെന്നും പോക്സോ വകുപ്പ് പ്രകാരം തെറ്റായി ശിക്ഷിക്കപ്പെട്ടതാണെന്നും പറഞ്ഞ് അഭിഭാഷകൻ മുഖേന കുറ്റവാളി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
“ഹർജിക്കാരൻ ചെയ്ത പ്രവൃത്തി ഈ വിഭാഗത്തിൽ പെടുന്നതിനാൽ, പോക്സോ നിയമത്തിലെ സെക്ഷൻ നാല് പ്രകാരം ഹർജിക്കാരനെ ശിക്ഷിക്കണമെന്ന് കരുതുന്നു,” എന്ന് പോക്സോ നിയമത്തിന്റെ രേഖകളും വ്യവസ്ഥകളും പരിശോധിച്ച ശേഷം അലഹാബാദ് ഹൈക്കോടതി ജഡ്ജി തന്റെ ഉത്തരവിൽ പറഞ്ഞു.