scorecardresearch

ഗ്യാന്‍വാപി സര്‍വെ വ്യാഴാഴ്ച വരെ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി; ഹര്‍ജിയില്‍ നാളെ വാദം തുടരും

ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

author-image
WebDesk
New Update
gyanvapi|India|court

ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധന

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ നടത്താനുള്ള വാരണാസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും.

Advertisment

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയമായ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയ വാരാണസി കോടതി ഉത്തരവിനെതിരെ വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ ചുമതല വഹിക്കുന്ന അഞ്ജുമാൻ ഇന്റസാമിയ മസാജിദ് കമ്മിറ്റി ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ജില്ലാ കോടതി ഉത്തരവിട്ട സർവേ അലഹബാദ് ഹൈക്കോടതി തൽക്കാലം സ്‌റ്റേ ചെയ്‌തിരിക്കുകയാണെന്ന് ഗ്യാന്‍വാപി പള്ളി കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്‌എഫ്‌എ നഖ്‌വി വാദം അവസാനിച്ചതിന് ശേഷം ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

പള്ളിയുടെ ഘടനയ്ക്ക് കേടുപാടുകൾ വരുത്താതെ നിയമപ്രകാരം സർവേ നടത്തുമെന്ന് കാണിച്ച് എഎസ്ഐ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനുള്ള മറുപടി നാളെ ഫയല്‍ ചെയ്യുമെന്നും ഇപ്പോൾ, ജില്ലാ കോടതി ഉത്തരവിട്ട സർവെ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

Advertisment

മുസ്ലിം വിഭാഗം പതിവുപോലെ സർവെ വൈകിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയിൽ നിന്ന് സമയം തേടുകയും ചെയ്തു, അത് അനുവദിച്ചു. വിഷയം വ്യാഴാഴ്ച പരിഗണിക്കും, അതുവരെ സർവേ നടപടികൾ നിർത്തിവയ്ക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പറഞ്ഞു.

News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: