നോർത്ത് കരോലിനയിലെ ക്ലേടണ്ണിലെ ഹൈവേയിലാണ് ഒരു ട്രക്ക് നിറയെ മദ്യം റോഡിൽ മറിഞ്ഞു വീണത്. പതിനെണ്ണായിരം ലിറ്റിർ വോഡ്കയുമായി പോവുകയായിരുന്ന ട്രെയിലറാണ് തലകീഴായി മറിഞ്ഞത്.

വ്യാഴാഴ്ച പുലർച്ചെ 5.45 നാണ് മദ്യം നിറച്ച ട്രക്ക് റോഡിൽ മറിഞ്ഞതെന്ന് ക്ലേടൺ പൊലീസ് അറിയിച്ചു. യു എസ് ഹൈവേ എഴുപതിൽ റാലിയുടെ തെക്ക് കിഴക്കായി മൂപ്പത്തിരണ്ട് കിലോമീറ്റർ മാറിയാണ് അപകടം സംഭവിച്ചത്. അപകടത്തിന് സാക്ഷിയായ ഒരാൾ ട്രക്ക് ഡ്രൈവറെ സുരക്ഷിതമായി പുറത്തിറങ്ങാൻ സഹയിച്ചു.

truck, vodka, accident,

വോഡ്‌കയുമായി മറിഞ്ഞ ട്രക്ക് ഉയർത്താൻ ശ്രമിക്കുന്നു

പതിനെണ്ണായിരം ലിറ്റർ വോഡ്കയാണ്  ട്രക്കിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇത്രയധികം മദ്യം വളരെയധികമായതിനാൽ വലതുവശത്തേയ്ക്ക് മറിഞ്ഞു വീണ ട്രക്ക് ഉയർത്താൻ സാധിക്കാതെ വന്നു. അവസാനം ട്രക്ക് തുറന്ന് അതിനുളളിലെ മദ്യം പൂർണ്ണായും മാറ്റിയ ശേഷമാണ് വാഹനം ഉയർത്തിയത്. ഓരോ ബോക്സായിട്ടാണ് മദ്യം ട്രക്കിൽ നിന്നും പുറത്തെടുത്തത്. സുരക്ഷിതമായി മദ്യം മാറ്റിയ ശേഷം ട്രക്ക് ഉയർത്തി.  രാവിലെ ആരംഭിച്ച മദ്യം മാറ്റൽ വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. വൈകുന്നേരം മൂന്നരയോടെയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.

ആദ്യം വൈൻ ആണെന്നായിരുന്നു ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ തുടർ പരിശോധനയിലാണ് വൈനല്ല വോഡ്‌കയാണെന്ന് വ്യക്തമായത്.  പതിനേഴ് തട്ടുകളിലായാണ് വോഡ്‌ക് സൂക്ഷിച്ചിരുന്നത്. അതെല്ലാം മാറ്റിയ ശേഷമാണ് വാഹനം ഉയർത്തിയത്.

വാഹനത്തിലെ ഭാരം സംബന്ധിച്ച് ഹൈവേ പെട്രോൾ പരിശോധന നടത്തി. അമിതഭാരമായിരുന്നുവെന്ന് കണ്ടെത്തി. അമിത ഭാരം കയറ്റിയത് സംബന്ധിച്ചും വാഹനത്തിന്രെ ലോഡ് കയറ്റിയ ഭാഗം പൂട്ടാതിരുന്നതും അപകട കാരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ.

ജൊനാഥൻ  ഡേവിസ് ക്രിസ്സി എന്ന മുപ്പത്തിമൂന്നുകാരനായ കിങ്സ്‌ലൻഡുകാരനായ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന്  പൊലീസ്  കണ്ടെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ