ന്യൂയോര്‍ക്ക്: ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ദേഹാസ്വസ്ഥ്യം. 500ഓളം യാത്രക്കാരുമായി ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍.എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് 203 എയര്‍ബസ് എ-388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വാസ്ഥ്യമനുഭവപ്പെട്ടത്.

19ഓളം യാത്രക്കാര്‍ക്ക് ഫ്‌ളൂവിന്റെ ലക്ഷണങ്ങളാണ് കാണിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ ചികിത്സ നിഷേധിച്ചു. ദുബായില്‍ നിന്നും സൗദിയില്‍ ഇറങ്ങിയ ശേഷമാണ് വിമാനം അമേരിക്കയിലേക്ക് പറന്നത്. പനിയും ചുമയും ഛര്‍ദ്ദിയുമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടത്. അസ്വസ്ഥത കാണിച്ച 100ഓളം യാത്രക്കാര്‍ക്ക് വിമാനത്തില്‍ വച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതില്‍ പത്ത് പേരെ കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ പ്രവേശിച്ചു. ഇതില്‍ മൂന്ന് പേര്‍ യാത്രക്കാരും 7 പേര്‍ വിമാനത്തിലെ ജീവനക്കാരുമാണ്.

അതിരൂക്ഷമായിരുന്നു വിമാനത്തിനുള്ളിലെ അവസ്ഥയെന്ന് യാത്രക്കാരിൽ ചിലർ  സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മലയാളികളടക്കം നൂറോളം ഇന്ത്യാക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി എമിറേറ്റ്സ്  രംഗത്തെത്തി. ദേഹാസ്വസ്യസ്ഥം  കാണിച്ച യാത്രക്കാരേയും ജീവനക്കാരേയും ചികിത്സയ്ക്ക് വിധേയമാക്കുന്നതായി എമിറേറ്റ്സ് വ്യക്തമാക്കി. ബാക്കിയുളള യാത്രക്കാരെ വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചു. എല്ലാ യാത്രക്കാരേയും പരിശോധനയ്ക്ക് വിധേയമാക്കിയാണ് വിമാനത്തില്‍ നിന്നും ഇറക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു.

യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ എമിറേറ്റ്സ് ക്ഷമാപണം നടത്തി. 19 പേരാണ്  ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചുവെങ്കിലും  10 പേരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കി ഒമ്പത്  പേരെ പരിശോധനയ്ക്ക് ശേഷം യാത്രയാക്കിയതെന്നും അവർ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ