/indian-express-malayalam/media/media_files/uploads/2023/09/canada.jpg)
പ്രശ്‌നം ഗുരുതരമല്ല; എന്നാല്‍ സമ്മര്‍ ഇന്‍ടേക്ക് ഒഴിവാക്കണം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദഗ്ധര്‍
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് പോകാനിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഇത് കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്.
പുതിയ സാഹചര്യം വിസ അനുവദിക്കുന്നതിനെ ബാധിക്കുമോ?
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാനഡയിലെ വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്, എന്നാല്‍ കാനഡ സേവനങ്ങള്‍ നിര്‍ത്തയതായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനര്‍ത്ഥം നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സ്റ്റുഡന്റ് വിസകള്‍ നല്‍കുമെന്നാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നതില്‍ കാലതാമസമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ തന്നെ കാനഡയില്‍ ഉള്ളവരോ കാനഡയിലേക്കുള്ള സ്റ്റഡി വിസ നേടിയവരോ ആയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ബാധിക്കില്ല എന്നാണ് ഇതിനര്‍ത്ഥം.
കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല
പുതിയ സാഹചര്യങ്ങള്‍ കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടില്ലെന്ന് നിരവധി വിദ്യാര്‍ത്ഥികളും വിദഗ്ധരും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നയതന്ത്ര രംഗത്ത് സ്ഥിതി കൂടുതല്‍ വഷളായതിന് ശേഷവും വിദേശ രാജ്യങ്ങളില്‍ തങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ലെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളോ വര്‍ഷങ്ങളോ ആയി അവിടെയുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ വിദ്യാഭ്യാസം തുടരുന്നു, പ്രദേശവാസികള്‍ ഞങ്ങളോട് മാന്യമായി പെരുമാറുന്നു. ഞങ്ങള്‍ വീടുവിട്ടിറങ്ങി ഇവിടെ വന്ന് പഠിക്കാനാണെന്ന് അവര്‍ മനസ്സിലാക്കുന്നു, രണ്ട് സര്‍ക്കാുകള്‍ക്കിടയില്‍ സ്ഥിതി വഷളായാല്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചില ആശങ്കളുണ്ടെങ്കിലും തങ്ങളുടെ ജീവിയം സാധാരണ പോലെ തന്നെ തുടരുന്നതായി കാനഡ ആസ്ഥാനമായുള്ള മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ അംഗം ഖുഷ്പാല്‍ ഗ്രെവാള്‍ പറഞ്ഞു.
കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ കരണ്‍ (ആവശ്യ പ്രകാരം പേര് മാറ്റി) തനിക്ക് മാറ്റങ്ങമൊന്നും ഉണ്ടായിട്ടില്ലെന്നും പുതിയ സാഹചര്യത്തില്‍ കനേഡിയന്‍സ് തങ്ങളോട് മോശമായി പെരുമാറുന്നില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ''ടൊറന്റോ പോലുള്ള വലിയ നഗരങ്ങളില്‍ കലാപങ്ങള്‍ നടക്കാനുള്ള സാധ്യതയെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും, വാട്ടര്‍ലൂവില്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല,'' അദ്ദേഹം പറഞ്ഞു.
അടുത്ത കുറച്ച് ദിവസങ്ങളില്‍ കാനഡയിലേക്ക് യാത്ര ചെയ്യുന്നവരോ അല്ലെങ്കില്‍ രാജ്യത്ത് ഉള്ളവര്‍ക്ക് ഇതിനകം തന്നെ സാധുവായ വിസ ഉള്ളതിനാല്‍ കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ അവസ്ഥയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദേശപഠന വിദഗ്ധരും വിശ്വസിക്കുന്നു.
കാനഡയില്‍ പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന എല്ലാ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 40% ഇന്ത്യക്കാരായതിനാല്‍ കനേഡിയന്‍ വിസകള്‍ നേടാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ പ്രതിഷേധം ബാധിക്കരുത്,' ഇന്‍ഫിനിറ്റ് ഗ്രൂപ്പിന്റെ സിഇഒയും സ്ഥാപകനുമായ ഗൗരവ് ബത്ര പറഞ്ഞു.
കാനഡയില്‍ കാര്യങ്ങള്‍ ശാന്തമാണെങ്കിലും ഇന്ത്യയിലെ തന്റെ കുടുംബവും സുഹൃത്തുക്കളും അഭ്യൂഹങ്ങള്‍ കാരണം ആശങ്കാകുലരാണെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു. ''വാട്ടര്‍ലൂവിലെ എന്റെ ബാച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ മാതാപിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്, അവരുടെ ആശങ്കകളെക്കുറിച്ച് മാതാപിതാക്കളില്‍ നിന്ന് എല്ലാ ദിവസവും സന്ദേശങ്ങള്‍ വരുന്നുണ്ട്. ഇവിടെ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പരിപാടികളില്‍ പങ്കെടുക്കതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതായും കരണ്‍ പറഞ്ഞു. ഈ പ്രതിസന്ധിക്കിടയിലും കാനഡയില്‍ തിരിച്ചെത്തേണ്ട നിവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഒക്ടോബര്‍ പകുതിയോടെ കാനഡയിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നത്. എന്നാല്‍ തനിക്ക് വിസ ഉള്ളതിനാല്‍ താന്‍ ഒട്ടും വിഷമിക്കുന്നില്ലെന്ന് പൂജ (പേര് മാറ്റി) പറയുന്നു.
അടുത്ത ഏതാനും ആഴ്ചകള്‍ കൂടി ഈ സാഹചര്യം എങ്ങനെ മാറുമെന്ന് കാത്തിരുന്ന് കാണാനും അതിനനുസരിച്ച് കാനഡ ആസ്ഥാനമായുള്ള സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനും വിദഗ്ധര്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്നു. 'കാനഡ പരമ്പരാഗതമായി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ രാജ്യമാണ്, ഇപ്പോള്‍ അവിടെ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. സാഹചര്യം എങ്ങനെ കൂടുതല്‍ മാറുമെന്ന് നമ്മള്‍ കാത്തിരുന്ന് കാണേണ്ടതുണ്ട്, ''ഐഡിപി എജ്യുക്കേഷന്‍, സൗത്ത് ഏഷ്യ ആന്‍ഡ് മൗറീഷ്യസ് റീജിയണല്‍ ഡയറക്ടര്‍ പിയൂഷ് കുമാര്‍ പറഞ്ഞു.
എന്നിരുന്നാലും, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാനഡയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില വിദേശ പഠന വിദഗ്ധര്‍ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. എന്നിരുന്നാലും, വിസ പ്രോസസ്സിംഗ് സമയത്തില്‍ കാലതാമസം പ്രതീക്ഷിക്കുന്നതിനാല്‍, വിസയ്ക്കുള്ള ബഫര്‍ സമയം ഉപയോഗിച്ച് എല്ലാം പ്ലാന്‍ ചെയ്യുക എന്നതാണ് അവരുടെ മുന്നറിയിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.