ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ് വര്ധന്. ഇതിൽ 15 പേർ ഇറ്റാലിയൻ വിനോദസഞ്ചാരികളാണ്. വൈറസിനെക്കുറിച്ചുളള അവബോധം വ്യാപിപ്പിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പക്ഷേ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വൈറസ് പടരുന്ന സാഹചര്യത്തിൽ വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടികൾ കുറയ്ക്കണമെന്ന് വിദഗ്ധരുടെ നിർദേശമുണ്ട്. അതിനാൽ ഇത്തവണത്തെ ഹോളി ആഘോഷങ്ങളിൽ താൻ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Experts across the world have advised to reduce mass gatherings to avoid the spread of COVID-19 Novel Coronavirus. Hence, this year I have decided not to participate in any Holi Milan programme.
— Narendra Modi (@narendramodi) March 4, 2020
ഡൽഹിയിലും ഹൈദരാബാദിലും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കൊറോണ കേസുകൾക്കു പുറമേ, ജയ്പൂരിൽ ഒരു കൊറോണ വൈറസ് രോഗിയും ആഗ്രയിൽ നിന്ന് ആറ് കേസുകളും ഉണ്ടെന്ന് സ്ഥിരീകരിച്ച സർക്കാർ, രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു. ഇന്ത്യയിലേക്കുള്ള എല്ലാ രാജ്യാന്തര യാത്രക്കാരും തങ്ങളുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
“ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ രാജ്യാന്തര വിമാനങ്ങളിലെയും യാത്രക്കാർ കൃത്യമായി പൂരിപ്പിച്ച ഫോം (വ്യക്തിഗത വിവരങ്ങൾ, ഫോൺ നമ്പർ, ഇന്ത്യയിലെ വിലാസം എന്നിവ ഉൾപ്പെടെ), യാത്രാ വിവരം എന്നിവ എല്ലാ വിമാനത്താവളങ്ങളിലേയും ആരോഗ്യ ഉദ്യോഗസ്ഥർക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും നൽകേണ്ടതുണ്ട്,” എന്നതാണ് പുതിയ നിർദേശം. അവർ സന്ദർശിച്ച രാജ്യങ്ങളുടെ വിശദാംശങ്ങളും അവിടെയുള്ള മറ്റ് ആളുകളുമായി ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും നൽകേണ്ടതുണ്ട്.
Read More: മധ്യപ്രദേശിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം; കുലുങ്ങില്ലെന്ന് കമൽനാഥ്
നിലവിൽ, ഇറ്റലി, ഇറാൻ, ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലൻഡ്, സിംഗപ്പൂർ, നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നീ 12 രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ 21 വിമാനത്താവളങ്ങളിൽ നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാർച്ച് മൂന്നിന് മുമ്പ് നൽകിയിട്ടുള്ള പതിവ് വിസകളും ഇ-വിസകളും ഉടനടി സസ്പെൻഡ് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തീരുമാനിച്ചു.
കൊറോണ വൈറസ് കേസുകൾ വർധിക്കുന്നതിനാൽ വാച്ച് ലിസ്റ്റിൽ വരുന്ന എല്ലാ രാജ്യാന്തര യാത്രക്കാരുടെയും രക്തസാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലടക്കം കൊറോണ വൈറസ്സ്ഥിരീകരിച്ച മൂന്നുപേരുടേയും ആരോഗ്യനിലയിൽ ഭയപ്പെടാനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More in English: All international passenger arrivals on watchlist as coronavirus cases rise