/indian-express-malayalam/media/media_files/uploads/2018/09/mohan-baghavat-mohan-bhagwat-759.jpg)
Mohan Bhagwat, RSS Chief, Mohan Bhagwat security, Z+ security, മോഹൻ ഭാഗവത്, എൻഐഎ, Z+ സുരക്ഷ, ആർഎസ് തലവൻ, NIA, Intelligence, threat to mohan bhagwat, india news, indian express
ന്യൂഡൽഹി: രാജ്യത്തെ 130 കോടി ജനങ്ങളെയും ആര്‍എസ്എസ് കാണുന്നത് ഹിന്ദുക്കളായാണെന്ന് മോഹന്‍ ഭാഗവത്. മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ആര്‍എസ്എസ് മേധാവി.
"രാജ്യത്തെ 130 കോടി ജനങ്ങളെയും ഞങ്ങള്‍ ഹിന്ദുക്കളായാണ് കാണുന്നത് എന്നുപറഞ്ഞാല്‍ അതിനര്‍ഥം എല്ലാവരെയും ഞങ്ങള്‍ മതം മാറ്റുമെന്നല്ല. ഞങ്ങള്‍ ആരുടെയും മതമോ ഭാഷയോ ജാതിയോ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയിലാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. അതാണ് ആര്‍എസ്എസിന്റെ സിരാകേന്ദ്രം. മറ്റ് അധികാര കേന്ദ്രങ്ങളൊന്നു ഞങ്ങള്‍ക്കില്ല." മോഹന്‍ ഭാഗവത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: 250 കിലോയുള്ള ഐഎസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല; പകരം ട്രക്ക്
എല്ലാ വ്യത്യസ്തതകള്‍ക്കിടയിലും ഏക മനസ്സായി ജീവിക്കുന്നതാണ് ഹിന്ദുത്വ എന്നും ഭാഗവത് പറഞ്ഞു. തെലങ്കാനയില്‍ കഴിഞ്ഞ മാസം പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയിരുന്നു.
ആർഎസ്എസ് മറ്റാരുടെയും നിഴലില്ല പ്രവർത്തിക്കുന്നത്. വേറെ ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ഇതൊരു രാഷ്ട്രീയ പാർട്ടിയല്ല. മാനുഷിക മൂല്യങ്ങൾക്കാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. അതിനുവേണ്ടിയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.