മുംബൈ: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം തൊട്ടു. ഉച്ചയ്ക്ക് 2.30 ഓടെ മുംബൈയിൽനിന്ന് 100 കിലോമീറ്റർ അകലെയുളള അലിബാഗിലാണ് കാറ്റ് തീരം തൊട്ടത്. മുംബൈയിൽ കാറ്റ് ആഞ്ഞുവീശുന്നുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവച്ചു.
ചുഴലിക്കാറ്റ് വീശിത്തുടങ്ങിയതോടെ മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാകുമെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അലിബാഗിൽ നിന്ന് 40 കിലോമീറ്റർ തെക്കും, മുംബൈയിൽ നിന്ന് 95 കിലോമീറ്ററും തെക്കും, സൂറത്തിന് (ഗുജറാത്ത്) 325 കിലോമീറ്ററുമാണ് തെക്കുമായാണ് കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് 19 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.
(8/n) Tree uprooted at D N Road Fort, near BMC headquarters, due to heavy winds #CycloneNisarga pic.twitter.com/UFSXEqk6KG
— The Indian Express (@IndianExpress) June 3, 2020
(2/n) #CycloneNisarga Heavy rainfall and strong winds in Sindhudurg district in Maharashtra. pic.twitter.com/eUNOrB30XD
— The Indian Express (@IndianExpress) June 3, 2020
മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന നിസർഗ തീരം 125 കിലോമീറ്റർ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാകും കാറ്റ് കരയിലേക്കു കയറുക.
കനത്തമഴ, കാറ്റ്, കടല്‍കയറ്റം കൊടുങ്കാറ്റ് എന്നിവ ഉണ്ടാകുന്നതോടെ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും. മഹാരാഷ്ട്ര- തെക്കന്‍ ഗുജറാത്ത് തീരത്തെ ഹരിഹരേശ്വറിനും ദാമനും മധ്യത്തിലൂടെ ബുധന്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ കരയിലേക്കും കയറും.



നിസര്‍ഗ ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദം ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയിലെ മുബൈ, പാല്‍ഗാര്‍, താനെ, റായ്ഗഡ് എന്നീ ജില്ലകളിൽ കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. പാൽഘറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈദ്യുതിബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
Read More: ‘നിസർഗ’ അതിതീവ്ര ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ മാത്രം
കോവിഡ് ഏറ്റവുമധികം നാശം വിതച്ച ഗുജറാത്തിലും, മുംബൈയിലും നിസർഗ കൂടി എത്തുന്നതോടെ സ്ഥിതിഗഗതികൾ കൂടുതൽ സങ്കീർണമാകും. നൂറുകണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. തീരദേശ ജില്ലകളായ ഭരുച്ച്, സൂററ്റ്, നവസാരി, വൽസാദ് എന്നിവിടങ്ങളിൽ നിന്ന് 35,000 ത്തോളം പേരെ ഗുജറാത്ത് സർക്കാർ ഒഴിപ്പിച്ചു.
മഹാരാഷ്ട്രയിൽ പൽഘർ ജില്ലയിൽ 21,000 ത്തിലധികം പേരെ ഒഴിപ്പിച്ചതായി ജില്ലാ കളക്ടർ കൈലാസ് ഷിൻഡെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എൻ.ഡി.ആർ.എഫ്.) അയച്ചതായി എൻ.ഡി.ആർ.എഫ്. ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ പറഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കൂടുതൽ സംഘങ്ങളെ തയ്യാറാക്കിനിർത്തി.
ദിവസങ്ങൾക്ക് മുൻപ് ഉംപുൻ ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്‌ടമുണ്ടാക്കിയിരുന്നു. നൂറ് കണക്കിനു ആളുകളാണ് ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത്. ഉംപുൻ ഭീതിയൊഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ പുതിയ ചുഴലിക്കാറ്റ് ‘നിസർഗ’ എന്ന പേരിൽ രംഗപ്രവേശം ചെയ്യുകയാണ്. ഉംപുൻ ചുഴലിക്കാറ്റിനോളം തീവ്രമാകില്ല ‘നിസർഗ’ എന്നാണ് പ്രവചനം. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തീരങ്ങളിൽ ‘നിസർഗ’യെ തുടർന്ന് ശക്തമായ കാറ്റും മഴയും ലഭിക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.
Read More: All hands on deck as Cyclone Nisarga likely to make landfall near Mumbai today
ഇന്ത്യൻ എക്സ്പ്രസിന്റെ E-Explained പരിപാടിയില്‍ ജൂൺ മൂന്നിന് രാത്രി ഏഴ് മണിക്ക്, വിദഗ്ദ്ധ അതിഥിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. നിങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://t.co/UtM2bhg1Lf
കൂടുതൽ വായിക്കാം: https://t.co/zuX8xPbn10
— IE Malayalam (@IeMalayalam) June 2, 2020