scorecardresearch

മണിപ്പൂരിൽ എല്ലാവരും രോഷാകുലർ, പ്രധാനമന്ത്രിയുടെ മൗനം നിസ്സംഗത: പ്രതിനിധി സംഘം

'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായ 16 പാർട്ടികളിൽ നിന്നുള്ള എംപിമാർ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മണിപ്പൂരിൽ എത്തിയത്.

'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായ 16 പാർട്ടികളിൽ നിന്നുള്ള എംപിമാർ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മണിപ്പൂരിൽ എത്തിയത്.

author-image
Sukrita Baruah
New Update
manipur|india|bjp

'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായ 16 പാർട്ടികളിൽ നിന്നുള്ള എംപിമാർ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മണിപ്പൂരിൽ എത്തിയത്.

ഇംഫാൽ: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിനുശേഷം 21 പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ഞായറാഴ്ച ഇംഫാലിൽ ഗവർണർ അനുസൂയ ഉയ്കെയെ കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. അതിൽ കുക്കി-സോമികൾക്കിടയിലും മെയ്തികൾക്കിടയിലുമുള്ള രോഷത്തെക്കുറിച്ച് പറയുന്നു. 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായ 16 പാർട്ടികളിൽ നിന്നുള്ള എംപിമാർ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മണിപ്പൂരിലെത്തിയത്.

Advertisment

“ദുരന്തങ്ങൾ ബാധിച്ച വ്യക്തികളുടെ ഉത്കണ്ഠകളുടെയും അനിശ്ചിതത്വങ്ങളുടെയും വേദനകളുടെയും സങ്കടങ്ങളുടെയും കഥകൾ കേൾക്കുമ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. ഏറ്റുമുട്ടലിന്റെ തുടക്കം മുതൽ ഇരുവിഭാഗവും അക്രമം അഴിച്ചുവിട്ടു. എല്ലാ സമുദായങ്ങൾക്കിടയിലും രോഷവും അന്യതാബോധവുമുണ്ട്, അത് കാലതാമസമില്ലാതെ പരിഹരിക്കേണ്ടതുണ്ട്," ശനിയാഴ്ച ഇംഫാൽ, ചുരാചന്ദ്പൂർ, മൊയ്റാങ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച എംപിമാർ തങ്ങളുടെ കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ ക്രമസമാധാന സംവിധാനങ്ങളുടെ തകർച്ച, ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ, അക്രമത്തിനിരയായ കുട്ടികളുടെ ദുരിതം എന്നിവയും മെമ്മോറാണ്ടത്തിൽ ചൂണ്ടികാണിക്കുന്നു. മൂന്ന് മാസത്തോളമായി ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ തുടർച്ചയായ വെടിവയ്പ്പിന്റെയും വീടുകൾക്ക് തീയിടുന്നതിന്റെയും റിപ്പോർട്ടുകളിൽ നിന്ന്, കഴിഞ്ഞ മൂന്ന് മാസമായി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സംശയാതീതമായി സ്ഥാപിക്കപ്പെടുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ദയനീയമാണ്. മുൻഗണനാടിസ്ഥാനത്തിൽ കുട്ടികൾക്കായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ സ്ട്രീമുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നു, ഇത് സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരുകളുടെയും മുൻഗണനയായിരിക്കണം. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഇന്റർനെറ്റ് നിരോധനം അടിസ്ഥാനരഹിതമായ കിംവദന്തികളെ സഹായിക്കുന്നു. ഇത് നിലവിലുള്ള അവിശ്വാസം വർധിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ നിസ്സംഗതയാണ് കാണിക്കുന്നത്."

Advertisment

മണിപ്പൂരിലെ ക്രമസമാധാന തകർച്ചയെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കാൻ എംപിമാർ ഗവർണറോട് അഭ്യർത്ഥിച്ചു. "ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ച് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സമാധാനവും ഐക്യവും കൊണ്ടുവരുന്നതിന്, ദുരിതബാധിതരുടെ പുനരധിവാസം ഏറ്റവും അടിയന്തിരമാണ്," മെമ്മോറാണ്ടത്തിൽ പറയുന്നു.

''140-ലധികം മരണങ്ങൾ, 500-ലധികം പേർക്ക് പരുക്ക്, 5,000-ലധികം വീടുകൾ തീയിട്ട് നശിപ്പിച്ചു, 60,000 ആളുകളുടെ ആഭ്യന്തര കുടിയൊഴിപ്പിക്കൽ എന്നിവയുടെ കണക്കുകളിൽ നിന്ന് രണ്ട് സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം വ്യക്തമാണ്,” അതിൽ പറയുന്നു.

യോഗത്തിന് ശേഷം ഇംഫാലിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി, സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് ഗവർണർ ശുപാർശ ചെയ്തതായി പറഞ്ഞു. “ഗവർണർ അവരുടെ ദുഃഖം അറിയിച്ചു. ഈ രണ്ട് ദിവസങ്ങളിൽ, ഞങ്ങൾ നിരീക്ഷിച്ചതും അനുഭവിച്ചതും എല്ലാം ഞങ്ങൾ ഗവർണറോട് പങ്കുവച്ചു. ഗവർണർ പിന്തുണ അറിയിക്കുകയും മെയ്തി, കുക്കി കമ്മ്യൂണിറ്റികളിലെയും നേതാക്കളുമായി സംസാരിച്ച് ഒരു പരിഹാരത്തിനുള്ള വഴി കണ്ടെത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. ഭരണകക്ഷികളും പ്രതിപക്ഷവും അടങ്ങുന്ന സർവകക്ഷി പ്രതിനിധി സംഘം മണിപ്പൂർ സന്ദർശിച്ച് എല്ലാ സമുദായ നേതാക്കളുമായി സംസാരിക്കണമെന്നും അവർ പറഞ്ഞു. കാരണം ഇവിടെ സൃഷ്ടിക്കപ്പെട്ട അവിശ്വാസത്തിന്റെ അന്തരീക്ഷം എല്ലാവരും ഒരുമിച്ച് അഭിസംബോധന ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

Narendra Modi Manipur News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: