ന്യൂഡല്‍ഹി: ബ്രിട്ടന് പിടികൂടിയ ഇറാനിയന്‍ എണ്ണ ടാങ്കറിലെ മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിച്ചു. വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചെന്നും നാവികരെ മോചിപ്പിച്ച വിവരം അദ്ദേഹം സ്ഥിരീകരിച്ചെന്നും മുരളധീരന് ട്വീറ്റ് ചെയ്തു.
ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ ബ്രിട്ടണ് ഉടന്‍ മോചിപ്പാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി അമേരിക്ക ഈ വിഷയത്തില്‍ ഇടപെട്ടു. കപ്പല്‍ വിട്ടു കൊടുക്കരുതെന്ന് അമേരിക്ക ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.
Spoke to our High Commission @HCI_London on VLCC Grace 1. They confirmed all 24 Indian crew aboard VLCC Grace 1 have been released by Gibraltar authorities and are free to return to India. @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @VMBJP
— V. Muraleedharan (@MOS_MEA) August 15, 2019
മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഗ്രേസ്1 കമ്പനിയില്‍ ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രദീഷ് എന്നിരാണ് കപ്പലിലുള്ള മലയാളികള്‍. ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ 28 പേരും ബ്രിട്ടിഷ് കപ്പലിലുണ്ട്.
ഗ്രേസ് 1 ഇറാനിയന്‍ ടാങ്കര്‍ സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍ റോയല്‍ മറീനുകള്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്നായിരുന്നു വിശദീകരണം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook