സനാ: യെമന്റെ പ്രസിഡന്റായിരുന്ന ഹൂത്തി വിമത നേതാവ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹൂത്തി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. തലസ്ഥാന നഗരമായ സനായിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് സാലിഹിന്റെ മരണവാർത്തയെത്തിയത്. സാലിഹിന്റെ മൃതദേഹമാണെന്ന പേരിൽ ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടിട്ടുണ്ട്.
സാലിഹ് കൊല്ലപ്പെട്ടതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 33 വർഷം യമൻ പ്രസിഡൻറ് പദവിയിലിരുന്ന അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകും.
വിമതർക്കൊപ്പം ചേർന്ന് നിലവിലെ സർക്കാരിനെതിരെ പോരാട്ടത്തിലായിരുന്നു സാലിഹ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ സാലിഹിനെയും വിമത സേനയെയും നേരിട്ടിരുന്നത്. യെമനിൽ ഇന്നേവരെയുണ്ടായതിൽ ഏറ്റവും രൂക്ഷമായ പോരാട്ടത്തിനാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ തലസ്ഥാന നഗരമായ സനാ സാക്ഷ്യം വഹിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.