ആൽജിറസ്: അൾജീരിയൻ സൈനിക വിമാനം തകർന്ന് വീണു. അപകടത്തിൽ 257പേർ കൊല്ലപ്പെട്ടു. സൈനീകരും അവരുടെ കുടുംബാഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അൾജീരിയയുടെ തലസ്ഥാനമായ ആൽജിറസിന് സമീപമാണ് വിമാനം തകർന്ന് വീണത്. തലസ്ഥാനത്തിന് സമീപത്തുളള ഗ്രാമീണ മേഖലയിലാണ് വിമാനം തകർന്ന് വീണത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിൽ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
അൽജീരിയൻ തലസ്ഥാനമായ അൽജിയേഴ്സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. അൽജീരിയൻ വ്യോമസേനയുടെ താവളമാണിത്. ഇവിടെനിന്നും പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീഴുകയായിരുന്നെന്നാണ് സൂചന. അൽജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നുവീണത്.

ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 14 ആം​ബു​ല​ൻ​സു​ക​ളും പ​ത്ത് ട്ര​ക്കു​ക​ളും പ്ര​ദേ​ശ​ത്ത് എ​ത്തി​യ​താ​യും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കൂ​ടു​ത​ൽ വി​വ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ