/indian-express-malayalam/media/media_files/2026/02/05/up-liqour-2026-02-05-19-35-21.jpg)
യുപിയിൽ സ്ത്രീകൾ മദൃശാല അടിച്ചുതകർക്കുന്നിതിൻറ ദൃശ്യം
ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ മദ്യപാനികളുടെ ശല്യം സഹിക്കവയ്യാതെ നൂറിലധികം സ്ത്രീകൾ ചേർന്ന് മദ്യശാലകൾ തല്ലിത്തകർത്തു. ലളിത്പൂരിലെ മഹ്രോണി മേഖലയിലാണ് സംഭവം. രണ്ട് മദ്യശാലകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഏകദേശം 15 ലക്ഷം രൂപയുടെ മദ്യം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Also Read:ആഗോള വെല്ലുവിളികൾക്കിടയിൽ ഇന്ത്യ പ്രത്യാശയുടെ കിരണം: രാജ്യസഭയിൽ മോദി
ഗ്രാമപ്രദേശങ്ങളിൽ മദ്യശാലകൾ വർധിച്ചതോടെ പുരുഷന്മാർക്കിടയിൽ മദ്യപാനം കൂടുകയും, ഇത് പൊതുസ്ഥലങ്ങളിലെ ശല്യത്തിനും ഗാർഹിക പീഡനങ്ങൾക്കും കാരണമാകുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
കുടുംബത്തിന്റെ വരുമാനം മുഴുവൻ മദ്യത്തിനായി ചെലവാക്കുന്നത് നിത്യജീവിതത്തെ ബാധിക്കുന്നുവെന്നും സ്ത്രീകൾ പരാതിപ്പെട്ടു. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് സ്ത്രീകൾ നിയമം കൈയ്യിലെടുത്തത്.
Also Read:ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു
ആദ്യം റോഡ് ഉപരോധിച്ച സ്ത്രീകൾ പിന്നീട് മദ്യശാലകളിലേക്ക് ഇരച്ചുകയറുകയും കുപ്പികൾ റോഡിലേക്ക് എറിഞ്ഞുടയ്ക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളായ ചില പുരുഷന്മാരും സ്ത്രീകൾക്ക് പിന്തുണയുമായി രംഗത്തെത്തി. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read More: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; യുമ്നം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us