മദ്യവിൽപ്പന ശാലകളിൽ പോയി ഏറെ നേരം വരി നിന്നു മദ്യം വാങ്ങാൻ ബുദ്ധിമുട്ടുള്ളവരാണോ നിങ്ങൾ? മദ്യവിൽപ്പന ശാലയിൽ വരി നിൽക്കുമ്പോൾ അറിയുന്നവർ ആരെങ്കിലും കണ്ടാൽ നാണക്കേടു തോന്നുന്നവരാണോ നിങ്ങൾ? അങ്ങനെയുള്ളവർക്കിതാ ഒരു സന്തോഷവാർത്ത. മദ്യം ഇനി വീട്ടിലേക്ക് എത്തും! എങ്ങനെയെന്നല്ലേ? ഭക്ഷണസാധനങ്ങളും മറ്റ് അവശ്യ വസ്‌തുക്കളും ഓണലെെനായി ഓർഡർ ചെയ്യുന്നതുപോലെ മദ്യവും ഓർഡർ ചെയ്യാൻ സാധിക്കുന്ന കാലം വരുന്നു.

Read Also: ഹിന്ദു മഹാസഭ നേതാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്; കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി യുവതി

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മദ്യവിൽപ്പന ആരംഭിക്കുമെന്ന സൂചനകളാണ് ഇന്റർനാഷണൽ സ്‌പിരിറ്റ്‌സ് ആൻഡ് വെെൻ അസോസിയേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയർമാൻ അംരിത് കിരൺ സിങ് നൽകുന്നത്. ഫിനാൻഷ്യൽ എക്‌സ്‌പ്രസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില സംസ്ഥാനങ്ങൾ ഓൺലെെൻ മദ്യവിൽപ്പന ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടക സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ആരംഭിച്ചതായും അംരിത് പറയുന്നു. മദ്യവിൽപ്പന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ കൂടി ആരംഭിച്ചാൽ അത് സംസ്ഥാനങ്ങൾക്ക് കൂടുതൽ ലാഭമുണ്ടാക്കുമെന്നും അംരിത് പറയുന്നു. സംസ്ഥാനങ്ങൾക്ക് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നത് മദ്യവിൽപ്പനയിലൂടെയാണ്.

Read Also: കരളലിയിക്കുന്ന ചിത്രങ്ങൾ; ഇവർ കൊറോണയെ പ്രതിരോധിക്കാൻ ഉറക്കമിളച്ചവർ

അതേസമയം, കേരളത്തിൽ ഒന്നാം തീയതിയിലെ ഡ്രെെ ഡേ മാറ്റുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അതിനു പിന്നാലെ ഡ്രെെ ഡേ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സെെസ് മന്ത്രി അറിയിച്ചിരുന്നു. ഒന്നാം തീയതി ബാറുകളും മദ്യവില്‍പനശാലകളും തുറക്കുന്നതു പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയിൽ പറഞ്ഞു. വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീരപ്രദേശത്തു കാസിനോകള്‍ക്ക് അനുമതി നല്‍കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ബാറുകള്‍ അടച്ചിട്ടപ്പോഴും സംസ്ഥാനത്തു മദ്യ ഉപഭോഗം കുറഞ്ഞില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook