/indian-express-malayalam/media/media_files/2025/09/30/bihar-sir-voter-list-2025-09-30-19-12-40.jpg)
Express Photo by Rahul Sharma
ലക്‌നൗ: ഉത്തർപ്രദേശിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് 2.89 കോടി വോട്ടർമാരെ (ആകെ വോട്ടർമാരുടെ 18.70 ശതമാനം) നീക്കം ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ ബിജെപിക്ക് ആശങ്ക. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്രയധികം പേരെ ഒഴിവാക്കിയ സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ അടിയന്തര യോഗം ചേർന്നു.
Also Read:എസ്‌ഐആർ; ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവായത് 13 ശതമാനം വോട്ടർമാർ, യുപിയിൽ വൻ വെട്ടിനിരത്തൽ
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ഓരോ പോളിംഗ് ബൂത്തിലും കുറഞ്ഞത് 200 വോട്ടർമാരെയെങ്കിലും പുതുതായി ചേർക്കാൻ പാർട്ടി പ്രവർത്തകർക്ക് നേതൃത്വം കർശന നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 12.55 കോടി വോട്ടർമാരാണ് യുപിയിലെ കരട് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. മരിച്ചവർ, സ്ഥലം മാറിപ്പോയവർ, സ്ഥലത്തില്ലാത്തവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ എന്നിവരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. എസ്.ഐ.ആർ നടപടികളുടെ ഭാഗമായാണ് വെട്ടിച്ചുരുക്കൽ നടന്നതെന്നാണ് സൂചന. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വോട്ടർമാരെ നീക്കം ചെയ്തിരിക്കുന്നത് യുപിയിലാണ്.
Also Read:യുപി കരട് വോട്ടർ പട്ടിക പുറത്ത്; 2.89 കോടി ആളുകൾ പുറത്ത്, ആകെ വോട്ടർമാർ 12.55 കോടി
കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും യുപി ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരിയും സംസ്ഥാനത്തെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ഭാരവാഹികൾ എന്നിവരുമായി യോഗം ചേർന്നിരുന്നു.
പ്രധാന തീരുമാനങ്ങൾ
സംസ്ഥാനത്ത് ആകെ 1.77 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 200 പേരെ വീതം ചേർക്കുന്നതിലൂടെ 3.5 കോടി യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ എത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പുതിയ യുവ വോട്ടർമാർ, രേഖകളുടെ അഭാവം മൂലം പേര് നീക്കം ചെയ്യപ്പെട്ടവർ എന്നിവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തും. നിലവിൽ സംസ്ഥാനത്ത് 15.5 കോടി അർഹരായ വോട്ടർമാരുണ്ടെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന യുപി സ്വദേശികളെ തിരികെ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. ഉദാഹരണത്തിന്, ഡൽഹിയിൽ താമസിക്കുന്ന യുപി സ്വദേശിയോട് അവിടെ വോട്ട് ചേർക്കാതെ, 2027-ലെ യുപി തിരഞ്ഞെടുപ്പിനായി നാട്ടിൽ പേര് ചേർക്കാൻ അഭ്യർത്ഥിക്കും. ഡൽഹിയിൽ അടുത്ത അഞ്ച് വർഷത്തേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് ഇല്ലാത്ത സാഹചര്യം ഇതിനായി ചൂണ്ടിക്കാട്ടും.
Also Read:ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി
നഗരത്തിലും ഗ്രാമത്തിലും വോട്ടുള്ളവരോട് വോട്ട് ചെയ്യാൻ കൂടുതൽ സൗകര്യപ്രദമായ ഒരിടം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കും. പലരും ഗ്രാമങ്ങളിലെ വോട്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, വോട്ടെടുപ്പ് ദിവസം ദൂരയാത്ര ചെയ്ത് വോട്ട് ചെയ്യാൻ വരാൻ സാധ്യത കുറവാണ്. അതിനാൽ അവർക്ക് വോട്ട് ചെയ്യാൻ എളുപ്പമുള്ള സ്ഥലം (നഗരമോ ഗ്രാമമോ) തിരഞ്ഞെടുക്കാൻ പ്രവർത്തകർ ആവശ്യപ്പെടും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾക്കുമുള്ള സമയം ജനുവരി 6 മുതൽ ഫെബ്രുവരി 6 വരെയാണ്. മാർച്ച് 6-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വികസിത് ഭാരത് - ജി റാം ജി ആക്ടിനെക്കുറിച്ചുള്ള ബോധവൽക്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.
Read More:സൽഹിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്, 10 പേർ കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us