/indian-express-malayalam/media/media_files/uploads/2019/01/akhilesh-cats-001.jpg)
ന്യൂ​ഡ​ൽ​ഹി: സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എതിരായ മഹാസഖ്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​നെ ഒ​ഴി​വാ​ക്കി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചെറിയ പാര്‍ട്ടികളെ സ്വീകരിക്കാനാണ് സഖ്യത്തിന്റെ തീരുമാനമെന്നാണ് വിവരം. ജനുവരി 15ന് ശേഷം മാത്രമാകും സീറ്റ് വിഭജനത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക. രാഷ്ട്രീയ ലോക് ദളും സഖ്യത്തില്‍ ചേര്‍ന്നേക്കും.
ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും കോ​ണ്‍​ഗ്ര​സി​നെ ഒ​പ്പം​കൂ​ട്ടാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. പ​ക​രം ചെ​റു​പാ​ർ​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​ണു പ​ദ്ധ​തി. കോ​ണ്‍​ഗ്ര​സി​നെ ഒ​പ്പം കൂ​ട്ടി​ല്ലെ​ങ്കി​ലും അ​മേ​ത്തി, റാ​യ്ബ​റേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യേ​ക്കി​ല്ല. കോ​ണ്‍​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​രു​മ​ണ്ഡ​ല​ങ്ങ​ളും. മ​ധ്യ​പ്ര​ദേ​ശി​ലെ ക​മ​ൽ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് എ​സ്പി പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​താ​ണ് കോ​ണ്‍​ഗ്ര​സി​നെ പു​റ​ത്തു​നി​ർ​ത്താ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.
ആ​വ​ശ്യ​നേ​ര​ത്ത് സ​ഹാ​യി​ച്ച ക​ക്ഷി​യെ തി​രി​ച്ചു പി​ന്തു​ണ​യ്ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​യി​ല്ലെ​ന്നും അ​ഖി​ലേ​ഷ് ക​രു​തു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബി​എ​സ്പി പ്ര​തി​നി​ധി​ക​ൾ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നു മ​ധ്യ​പ്ര​ദേ​ശി​ൽ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. 'കോണ്‍ഗ്രസിന് നന്ദി, ഞങ്ങളുടെ എംഎല്‍എമാരെ മന്ത്രിമാര്‍ ആക്കിയിട്ടില്ല. ഉത്തര്‍പ്രദേശിലേക്കുളള വഴിയാണ് അവര്‍ ഇതിലൂടെ തുറന്നത്,' എന്ന് കഴിഞ്ഞ ആഴ്ച്ച അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.