/indian-express-malayalam/media/media_files/uploads/2023/06/Train-accident1.jpg)
എക്സ്പ്രസ് ഫൊട്ടോ: സുജിത് ബിസോയ്
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കാണാതായ സഹോദരനുവേണ്ടിയുള്ള ബിഹാര്‍ സ്വദേശിയുടെ അന്വേഷണങ്ങള്‍ക്ക് അവസാനം. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരി ബ്ലോക്കിന് കീഴിലുള്ള ലഖൗര ഗ്രാമത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള കോറോമാണ്ടല്‍ എക്സ്പ്രസില്‍ ജൂണ്‍ രണ്ടിന് കയറിയ 10 പേരില്‍ ഒരാളാണ് 22കാരനായ രാജ. 10 പേരില്‍ എട്ട് പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, ഒരാള്‍ അപകടത്തിന് തൊട്ടുപിന്നാലെ മരിച്ചു. രാജയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചുമില്ല.
എന്നാല്‍ രാജയെ തേടി സഹോദരനും ബിഹാറിലെ മോത്തിഹാരി സ്വദേശിയുമായ സുബാഷ് സഹാനി 3,000 കിലോമീറ്റര്‍ സഞ്ചരിച്ചു. എന്നാല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ സഹോദരന്റെ മൃതദ്ദേഹമെങ്കിലും കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബം. അപകടദിവസം വൈകിട്ട് നാലോടെ സുബാഷ് രാജയുമായി സംസാരിച്ചിരുന്നു. മോത്തിഹാരിയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ബാലസോറില്‍ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. വാര്‍ത്തയറിഞ്ഞ് സുബാഷും അമ്മ ലീലാബതി ദേവിയും അവരുടെ ഗ്രാമത്തിലെ മറ്റ് എട്ട് പേരും 40,000 രൂപയ്ക്ക് വാഹനം വാടകയ്ക്കെടുത്ത് ബാലസോറിലേക്ക് പോയി. പിറ്റേന്ന് അവര്‍ എത്തി. മൂന്ന് ദിവസത്തോളം രാജയെ വിവിധ ആശുപത്രികളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പണം തീര്‍ന്നതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു, ''ഹിമാചല്‍ പ്രദേശിലെ തപ്രിയില്‍ ദിവസ കൂലിക്കാരനായി ജോലി ചെയ്യുന്ന സുബാഷ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/06/Subash-Sahani-brother-of-deceased-in-Odisha..jpg)
പട്നയില്‍, കാണാതായ സഹോദരനെ കുറിച്ച് സുബാഷ് ബിഹാര്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്‌കിനെ അറിയിച്ചെങ്കിലും അത് എങ്ങുമെത്തിയില്ല. അദ്ദേഹം വീണ്ടും തന്റെ കുടുംബത്തിലെ ചില അംഗങ്ങളോടൊപ്പം ഒഡീഷയിലേക്ക് പോയി, ഇത്തവണ ഭുവനേശ്വറിലേക്ക്, അവിടെ നിരവധി മൃതദേഹങ്ങള്‍ എയിംസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ''എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച മരിച്ചയാളുകളുടെ ചിത്രങ്ങളില്‍ നിന്ന്, ഇടതുകൈയില്‍ പച്ചകുത്തിയിരിക്കുന്ന രാജയെ ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ മൃതദ്ദേഹത്തിന് ഇതിനകം പശ്ചിമ ബംഗാളില്‍ നിന്നുള്ള ആരോ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു, ''സുബാഷ് പറഞ്ഞു.
അടുത്തതായി എന്തുചെയ്യണമെന്ന് ഒരു ആശയവുമില്ലാതെ, സുബാഷ്, ഭുവനേശ്വറിലെ എയിംസില്‍ ഡെപ്യൂട്ടേഷന്‍ ചെയ്ത ബിഹാറില്‍ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചു. ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സുബാഷിന്റെ അമ്മ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കി. ഡിഎന്‍എ റിപ്പോര്‍ട്ടുകള്‍ വരുന്നത് വരെ കാത്തിരിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജയുടെ പോക്കറ്റില്‍ നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച, രാജയുടെ മൃതദേഹം പശ്ചിമ ബംഗാളിലെ കാക്ദ്വീപില്‍ നിന്ന് ഭുവനേശ്വറിലേക്ക് കൊണ്ടുവന്നു. 'ആധാര്‍ കാര്‍ഡിന് പുറമേ, ഇടതു കൈയിലെ ടാറ്റൂവിനെ കുറിച്ച് ഞങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു,' സുബാഷ് പറഞ്ഞു. സുബാഷിന്റെ കുടുംബത്തിന് റെയില്‍വേയില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചെങ്കിലും ബിഹാര്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.