scorecardresearch

ആകാശവാണി ഡൽഹിയിൽനിന്നുളള മലയാളം വാർത്താ പ്രക്ഷേപണം നിർത്തലാക്കി

നിലവിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഡൽഹിയിൽനിന്നുളള മലയാളം വാർത്തകൾ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്

ആകാശവാണി ഡൽഹിയിൽനിന്നുളള മലയാളം വാർത്താ പ്രക്ഷേപണം നിർത്തലാക്കി

ന്യൂഡൽഹി: ഡൽഹിയിൽനിന്നുളള മലയാളം വാർത്താ പ്രക്ഷേപണം ആകാശവാണി നിർത്തലാക്കി. ഇന്നാണ് അവസാനത്തെ വാർത്താ പ്രക്ഷേപണം. ഡൽഹിയിൽനിന്നുളള പ്രക്ഷേപണം നിർത്തലാക്കുന്നതോടെ തിരുവനന്തപുരം നിലയത്തിൽനിന്നായിരിക്കും ഇനി മുതൽ വാർത്താ പ്രക്ഷേപണം ഉണ്ടാവുക.

Read More: ആകാശവാണിയുടെ വാർത്താകാലത്തെ കുറിച്ച് സുഷമ എഴുതുന്നു മലയാളം വാർത്ത ഡൽഹിയുടെ പടിയിറങ്ങുമ്പോൾ

നിലവിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഡൽഹിയിൽനിന്നുളള മലയാളം വാർത്തകൾ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്. രാാവിലെ 7.25, ഉച്ചയ്ക്ക് 12.50, വൈകിട്ട് 7.25 എന്നീ സമയ ക്രമങ്ങളിലാണ് പ്രക്ഷേപണം. മലയാളത്തിനു പുറമേ അസമീസ്, ഒഡിയ, തമിഴ് ഭാഷകളിലുളള വാർത്താ പ്രക്ഷേപണവും അവസാനിപ്പിച്ചു. അസമീസ് വാർത്തകൾ ഗുവാഹത്തിയിൽനിന്നും ഒഡിയ കട്ടക്കിലെ നിലയിൽനിന്നും തമിഴ് ചെന്നൈ നിലയിൽനിന്നുമായിരിക്കും പ്രക്ഷേപണം ചെയ്യുക.

ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും ഓൾ ഇന്ത്യ റേഡിയോ വാർത്ത പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് വാർത്തകൾ ദിവസവും നാലുപ്രാവശ്യം സംസ്കൃതം വാർത്തകൾ രണ്ടു പ്രാവശ്യം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇത് അങ്ങനെ തന്നെ തുടരും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Akashavani stopped malayalam news bulletin from delhi