scorecardresearch

ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; താലികെട്ട് ഈ വര്‍ഷം

ഗോവയില്‍ വെച്ചാണ് അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മോതിരം അണിഞ്ഞത്

ഗോവയില്‍ വെച്ചാണ് അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മോതിരം അണിഞ്ഞത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; താലികെട്ട് ഈ വര്‍ഷം

മുംബൈ: രാജ്യത്തെ പ്രമുഖ സമ്പന്നന്‍, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശനിയാഴ്ച്ച ഗോവയില്‍ വെച്ചാണ് അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മോതിരം അണിയിച്ചത്.

Advertisment

പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം.

മാര്‍ച്ച് 24ന് വിവാഹ വാര്‍ത്തകളോട് പ്രതികരിക്കുമെന്നാണ് റിലയന്‍സ് വക്താവ് നേരത്തേ വ്യക്തമാക്കിയത്. ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26കാരനായ ആകാശ് അംബാനി.

ബോളിവുഡ് താരം കത്രീന കെയ്ഫ് ആകാശ് അംബാനിയുടെ കാമുകിയാണെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍ ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.

Advertisment

publive-image

പിന്നീട് അനില്‍ കപൂര്‍ ജുഹൂവിലെ വസതിയിലൊരുക്കിയ പാര്‍ട്ടിയിലും ഒരുമിച്ചു പങ്കെടുത്തു. അംബാനി കുടുംബത്തില്‍ സിനിമക്കാരുമായുള്ള ബന്ധം പുതിയതല്ല. അനില്‍ അംബാനിയുടെ ഭാര്യ ടിന മുനിം നടിയായിരുന്നു. എന്നാല്‍ ആകാശ് വിവാഹം ചെയ്യുന്നത് ശ്ലോകയെ ആണെന്ന് പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.

Engagement Mukesh Ambani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: