ന്യൂഡല്‍ഹി : മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പേടിക്കാനൊന്നുമില്ല രക്തസ്രാവം നിസാരമാണ് എന്നും ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപതിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

” ഇന്നലെ ഉച്ചയോടെയാണ് ഒരു വീഴ്ച്ചയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിസാരമായൊരു മസ്തിഷ്ക രക്തസ്രാവം തിരിച്ചറിഞ്ഞിട്ടുണ്ട്.” ആശുപത്രിയിലെ ഒരു ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ആന്‍റണി ഡൽഹിയിലെ വസതയില്‍ കുളിമുറിയില്‍ വീണത്. രക്തത്തിലെ പഞ്ചസാരയിലെ അളവിലെ വ്യത്യാസത്തെ തുടർന്നായിരുന്നു അപകടം. വീഴ്ചയിൽ അദ്ദേഹത്തിന്‍റെ നെറ്റിയിൽ മുറിവേറ്റിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തുന്ന ജാഥയായ പടയൊരുക്കത്തിന്രെ സമാപന പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ