scorecardresearch

മോദിയുടെ പരാമര്‍ശം 'തരംതാണതെന്ന്' എകെ ആന്റണി; പ്രതികരിക്കാനില്ലെന്ന് മന്‍മോഹന്‍ സിംങ്

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ ഇത്തരത്തില്‍ തരംതാണ രീതിയില്‍ പരിഹസിച്ചിട്ടില്ലെന്ന് ആന്റണി

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ ഇത്തരത്തില്‍ തരംതാണ രീതിയില്‍ പരിഹസിച്ചിട്ടില്ലെന്ന് ആന്റണി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ak antony

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിനെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തിയ പ്രധാന​മന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി രംഗത്തെത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ ഇത്തരത്തില്‍ തരംതാണ രീതിയില്‍ പരിഹസിച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞു.

Advertisment

റെയിൻ കോട്ട്​ ധരിച്ച്​ കൊണ്ട്​ കുളിക്കാൻ മൻമോഹനേ കഴിയു എന്നാണ് മോദി പരിഹസിച്ചത്.

നോട്ട് നിരോധനത്തെ ആസൂത്രിത കൊള്ളയെന്ന മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനത്തിനാണ് പരിഹാസവുമായി മോദി എത്തിയത്. നോട്ട്​ പിൻവലിക്കലിനെ കുറിച്ച്​ നെഗറ്റീവ്​ ആയ സമീപനം സർക്കാറിനില്ല. പൂർണമായും പോസിറ്റീവ്​ സമീപനമാണ്​ തീരുമാനത്തോട്​ സർക്കാറിനുള്ളത്​. മറ്റ്​ രാജ്യങ്ങൾ ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥയിലേക്ക്​ മാറു​മ്പോൾ ഇന്ത്യക്ക്​ മാത്രം എങ്ങനെ മാറി നിൽക്കാൻ സാധിക്കുമെന്നും മോദി ചോദിച്ചു.

സംഘടിത കൊള്ളപോലുള്ള ആ​രോ പണങ്ങൾ ഉന്നയിക്കു​മ്പോൾ അതിന്​ മറുപടി കേൾക്കാനുള്ള ത്രാണിയും കോൺഗ്രസിന് ഉണ്ടാവണമെന്നും മോദി പറഞ്ഞു. മോദിയുടെ വാക്കുകളിൽ ​പ്രതിഷേധിച്ച്​ കോൺഗ്രസ്​ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്‍മോഹന്‍ സിംങ് പറഞ്ഞു.

Narendra Modi Manmohan Singh Parliament Ak Antony

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: