ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആന്‍റണി മധ്യപ്രദേശിലെ കോൺഗ്രസ് കേന്ദ്ര നിരീക്ഷകനാകും. ചത്തീസ്ഗഡിൽ മല്ലികാർജ്ജുൻ ഖാർഗെയാണ് രാഷ്ട്രീയ നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ നല്‍കാനും വേണ്ടി പാര്‍ട്ടി അയക്കുന്നത്. നാളെ രാവിലെ തന്നെ ഇരുവരും സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും.
ആന്റണിയുടേയും ഖാര്‍ഗെുടേയും രാഷ്ട്രീയ അനുഭവം പാര്‍ട്ടിക്ക് ഗുണം ചെയ്യും. നിര്‍ണായക നീക്കങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ആന്റണിക്കും ഖാര്‍ഗെയ്ക്കും ഫലപ്രദമായ ഇടപെടല്‍ നടത്താനാവുമെന്ന വിലയിരുത്തലിലാണ് ഇരുവരേയും നിയമിച്ചത്. എസ് പിയും ബി എസ് പിയും കോൺഗ്രസിന് മധ്യപ്രദേശിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എ കെ ആന്‍റണി നിരീക്ഷകനായി എത്തുന്നത്.
Congress leaders AK Antony and Mallikarjun Kharge have been appointed as observers for Madhya Pradesh and Chhattisgarh, respectively. (File pics) #AssemblyElectionResults2018 pic.twitter.com/CEESYrR7W4
— ANI (@ANI) December 11, 2018
രാജസ്ഥാനിൽ കെസി വേണുഗോപാലാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകന്‍.മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ പിന്തുണയ്‌ക്കുമെന്ന് സമാജ്‍വാദി പാർട്ടി വിശദമാക്കി. രാജസ്ഥാനിൽ ജയസാധ്യതയുള്ള 8 സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച നടത്തിയെന്നാണ് സൂചന. സച്ചിൻ പൈലറ്റ് എട്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ രാഹുൽ ഗാന്ധി തീരുമാനിക്കുമെന്ന് സച്ചിൻ പൈലറ്റും അശോക് ഗെഹ്‍ലോട്ടും നേരത്തെ പ്രതികരിച്ചു.