ഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ എ കെ. ആന്രണി വസതിയിൽ വീണ് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിലെ വസതയിലെ കുളിമുറിയിലാണ് രാവിലെ ആന്രണി വീണത്. രക്തത്തിലെ പഞ്ചസാരയിലെ അളവിലെ വ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം വീണത്. വീഴ്ചയിൽ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്.
ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്രെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തുന്ന ജാഥയായ പടയൊരുക്കത്തിന്രെ സമാപന പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഡിസംബർ ഒന്നിനും രണ്ടിനും കേരളത്തിൽ നടക്കുന്ന പടയൊരുക്കം പരിപാടിയിൽ രാഹുൽഗാന്ധിക്കൊപ്പം അദ്ദേഹം പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ആന്രണി ഈ പരിപാടിയിൽ പങ്കെടുക്കാനുളള സാധ്യത കുറവാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.