scorecardresearch

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു; ഷിന്‍ഡെ സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി

പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷസ്ഥാനം നിഷേധിച്ചതില്‍ അജിത് പവാര്‍ അതൃപ്തി പ്രകടിപ്പിച്ചതായി അഭ്യൂഹമുണ്ടായിരുന്നു

പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷസ്ഥാനം നിഷേധിച്ചതില്‍ അജിത് പവാര്‍ അതൃപ്തി പ്രകടിപ്പിച്ചതായി അഭ്യൂഹമുണ്ടായിരുന്നു

author-image
WebDesk
New Update
Ajit Pawar| deputy CM |Maharashtra

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു; ഷിന്‍ഡെ സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി ബിജെപിയുടെ ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായി അജിത് പവാര്‍. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന അജിത് പവാര്‍ ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാണ് അജിത് പവാറിന്റെ നിര്‍ണായക നീക്കം.

Advertisment

അജിത് പവാറിന്റെ ഔദ്യോഗിക ബംഗ്ലാവായ ദേവഗിരിയില്‍ നടന്ന യോഗത്തില്‍ 30 മുതല്‍ 40 വരെ എംഎല്‍എമാര്‍ പങ്കെടുത്തു. അജിത്ത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തേയും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം തള്ളി പിന്നീട് അജിത് പവാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷസ്ഥാനം നിഷേധിച്ചതില്‍ അജിത് പവാര്‍ അതൃപ്തി പ്രകടിപ്പിച്ചതായി അഭ്യൂഹമുണ്ടായിരുന്നു. നേരത്തെ, സംഘടനാ ചുമതല ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു.

Advertisment

കഴിഞ്ഞ മാസം എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയെയും പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തിരുന്നു. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം ലഭിക്കാത്തതില്‍ അജിത് പവാര്‍ അസ്വസ്ഥനായിരുന്നു.

Ncp Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: