scorecardresearch

അജിത് പവാറിന് പിൻഗാമി ആര്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാക്കൾ

ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എൻസിപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേർക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു

ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എൻസിപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേർക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
Sunetra Pawar

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്

മുംബൈ: എൻസിപി അധ്യക്ഷൻ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ പിൻഗാമിയെ കണ്ടെത്താൻ പാർട്ടി വെള്ളിയാഴ്ച ഔദ്യോഗിക കൂടിയാലോചനകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൽസിപിയിലെ മുതിർന്ന നേതാക്കൾ വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി.

Advertisment

എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെ, മന്ത്രി ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ എന്നിവർ ഇന്നു രാവിലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്രയും വേഗം ഒരാളെ നിയമിക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

Also Read: എൻസിപി പുനരേകീകരണത്തിന് തൊട്ടുമുമ്പ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം; ലയനം നടത്താനിരുന്നത് ഫെബ്രുവരി എട്ടിന്

ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എൻസിപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേർക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. എന്നിരുന്നാലും, പവാർ കുടുംബത്തിൽ നിന്നോ പാർട്ടിയുടെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നോ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Also Read: 'ദാദ' ഒഴിഞ്ഞ കസേര; പവാർ സാമ്രാജ്യത്തിൽ ഇനി ആര് വാഴും?

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രഫുൽ പട്ടേൽ, സുനേത്ര പവാറിന്റെ പേര് ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് വ്യക്തമാക്കി. എംഎൽഎമാരുമായും പാർട്ടി പ്രവർത്തകരുമായും ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ. നിലവിൽ പവാർ കുടുംബത്തിലെ മരണാനന്തര ചടങ്ങുകൾ നടക്കുകയാണെന്നും അതിനുശേഷം മാത്രമേ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ശരദ് പവാറിന്റെ നിഴലിൽ നിന്ന് വഴിമാറി നടന്ന കരുത്തൻ; അജിത് പവാർ ഇനി ഓർമ്മ

കുടുംബാംഗങ്ങളിൽ ഒരാൾ തന്നെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകരുടെയും ആഗ്രഹമെന്ന് എൻസിപി ചീഫ് വിപ്പ് അനിൽ ഭായ്ദാസ് പാട്ടീൽ പറഞ്ഞു. നിയമസഭാംഗങ്ങളുടെ യോഗത്തിനുള്ള സമയവും തീയതിയും പാർട്ടി നേതൃത്വം ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും, അത് അന്തിമ തീരുമാനത്തിലെത്തുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More: ഇന്ത്യയിൽ നിന്ന് കടത്തിയ പുരാതന വിഗ്രങ്ങൾ യുഎസ് തിരികെ നൽകും; വിട്ടുനൽകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ

Ncp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: