scorecardresearch

പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് അജിത് പവാര്‍

ഒരു മാസം മുമ്പാണ് ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചത്.

ഒരു മാസം മുമ്പാണ് ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചത്.

author-image
WebDesk
New Update
Ajit-pawar|NCP|INDIA

പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍. പാര്‍ട്ടിയില്‍ സംഘടനാ പദവിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നിറങ്ങുന്നതിന് കാരണമായി അജിത് പവാര്‍ പറഞ്ഞു.

Advertisment

'ഞാന്‍ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചക്കുന്നു. ഞാന്‍ പല പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പദവി ഞാന്‍ ആവശ്യപ്പെട്ടതല്ല. പാര്‍ട്ടി എംഎല്‍എമാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഞാന്‍ ആ സ്ഥാനം തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ അജിത് പവാര്‍ പറഞ്ഞു. മുംബൈയിലെ ഷണ്‍മുഖാനന്ദ ഹാളില്‍ എന്‍സിപിയുടെ സ്ഥാപക ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ സംഘടനാ പദവിയില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുമെന്നും എനിക്ക് എന്തുചെയ്യാനാകുമെന്ന് ഞാന്‍ കാണിച്ചുതരുമെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. താങ്കള്‍ തരുന്ന ഏത് സ്ഥാനവും ഞാന്‍ സ്വീകരിക്കും. എന്നാല്‍ എനിക്ക് സംഘടനയില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കാണിച്ചുതരാം, ''അദ്ദേഹം പറഞ്ഞു, തനിക്ക് വാഗ്ദാനം ചെയ്യുന്ന ഏത് സ്ഥാനത്തും താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മാസം മുമ്പാണ് ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധത്തിനും ആവശ്യത്തിനും ശേഷം അദ്ദേഹത്തിന് തന്റെ വാഗ്ദാനം പിന്‍വലിക്കേണ്ടി വന്നു. ഒരു മാസത്തിനുശേഷം, രാജ്യസഭാ എംപി പ്രഫുല്‍ പട്ടേലിനെയും ലോക്സഭാ എംപി സുപ്രിയ സുലെയെയും പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി അദ്ദേഹം പ്രഖ്യാപിച്ചു.

Advertisment

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി എന്‍സിപി എംഎല്‍എമാരുടെ വിജയത്തില്‍ താന്‍ എങ്ങനെ നിര്‍ണായക പങ്കുവഹിച്ചുവെന്നും കാലതാമസമില്ലാതെ തീരുമാനങ്ങള്‍ കൈക്കൊണ്ടെന്നും വിവരിച്ചതിന് പിന്നാലെയാണ് അജിത്ത് പവാറിന്റെ അപ്രതീക്ഷിത ഓഫര്‍. ''ഞാന്‍ മന്ത്രാലയത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഞാന്‍ അതുതന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശക്തനായ ദേശീയ നേതാവായിരുന്നിട്ടും സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ എന്‍സിപിക്ക് കഴിഞ്ഞില്ലെന്ന് അജിത്ത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. ''നമുക്ക് എവിടെയോ കുറവുള്ളതിനാല്‍ അത് സംഭവിച്ചില്ല. നമ്മുടെ പ്രശ്നങ്ങളെ നമ്മള്‍ അതിജീവിക്കണം. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Ncp Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: