ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും അജയ് മാക്കന് രാജിവച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അജയ് മാക്കന്റെ രാജി.
ഇന്ന് രാവിലെ 7.55ന് അജയ് മാക്കന് തന്നെ ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയുമുണ്ടായി. ‘2015ലെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന യൂണിറ്റിന്റെ ചാര്‍ജ് ഏറ്റെടുത്തതു മുതല്‍ എനിക്ക് എല്ലാ പിന്തുണയും സ്നേഹവും നല്കിയ ഡല്‍ഹി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, മാധ്യമങ്ങള്‍ക്കും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഞാന്‍ നന്ദി പറയുന്നു,’ മാക്കന് തന്റെ ട്വിറ്ററില്‍ കുറിച്ചു.
2015 विधान सभा के उपरान्त-
बतौर @INCDelhi अध्यक्ष-पिछले 4 वर्षों से,दिल्ली कांग्रेस कार्यकर्ताओं द्वारा,कांग्रेस कवर करने वाली मीडिया द्वारा,एवं हमारे नेता @RahulGandhi जी द्वारा,मुझे अपार स्नेह तथा सहयोग मिला है।इन कठिन परिस्थितियों में यह आसान नहीं था! इसके लिए ह्रदय से आभार!
— Ajay Maken (@ajaymaken) January 4, 2019
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പി.സി.ചാക്കോ എന്നിവരുമായി വ്യാഴാഴ്ച വൈകുന്നേരം അജയ് മാക്കന് കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി അജയ് മാക്കന്റെ രാജി സ്വീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ തന്നെ, ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അജയ് മാക്കന് രാജി സന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നടുവേദനയ്ക്ക് വൈദ്യ സഹായം തേടുന്നതിനായി അദ്ദേഹം സിംഗപ്പൂരിലേക്ക് പോയിരുന്നു. എന്നാല്‍ ഇക്കാര്യം പി.സി.ചാക്കോ നിഷേധിക്കുകയായിരുന്നു. അജയ് മാക്കന് രാജി വച്ചിട്ടില്ലെന്നും, തന്നെയും രാഹുല്‍ ഗാന്ധിയേയും കണ്ടത് ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അതിനായി ചികിത്സ തേടാന്‍ സിംഗപ്പൂരിലേക്ക് പോകുന്നതിനെ കുറിച്ചും പറയാനായിരുന്നു എന്നാണ് പി.സി.ചാക്കോ പറഞ്ഞത്.