scorecardresearch

ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു; ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ്

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലെ ‘ബയോ വെപ്പണ്‍’ പരാമര്‍ശമാണ് ഐഷയ്ക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്താന്‍ കാരണമായത്

ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു; ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ്

കവരത്തി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവ്രര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താന കവരത്തി പൊലീസ് സ്റ്റേഷനില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ഐഷയെ ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയച്ചു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യ്ൽ നീണ്ടു.

കവരത്തിയിലെ പൊലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ ഐഷയെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

വൈകിട്ട് നാലരയ്ക്കാണ് ഐഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് ഐഷ തന്റെ അഭിഭാഷകനുമൊത്ത് ലക്ഷദ്വീപിലെത്തിയത്.

Read More: ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നീക്കം

50,000 രൂപയുടെ ബോണ്ടും ആള്‍ ജാമ്യവുമാണ് വ്യവസ്ഥ. തുടർന്ന് ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. നീതി പീഠത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടെന്നും സത്യം മനസിലാക്കി നീതി ലഭിക്കുമെന്ന പ്രതീക്ഷയും ഐഷ പങ്കു വച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഐഷയുടെ പ്രതികരണമുണ്ടായത്.

ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടിക്കു പോലും വിഘടന ചിന്തകളുണ്ടാവുന്ന പരാമര്‍ശമാണ് ഐഷ നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഐഷ പറഞ്ഞതിന്റെ അനന്തരഫലമായി സംഘര്‍ഷം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് കോടതി ആരാഞ്ഞങ്കിലും അന്വേഷണം കഴിഞ്ഞ് പൊലീസാണ് തീരുമാനിക്കേണ്ടതെന്നാണ് കേന്ദ്ര നിലപാട്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് തടയണമെന്ന ഐഷയുടെ അഭിഭാഷകന്റെ ആവശ്യം കോടതി കണക്കിലെടുത്തില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ അറസ്റ്റ് നിർബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസാണ് കവരത്തി പൊലീസ് ഐഷയ്ക്ക് നല്‍കിയിരിക്കുന്നത്.

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലെ ‘ബയോ വെപ്പണ്‍’ പരാമര്‍ശമാണ് ഐഷയ്ക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്താന്‍ കാരണമായത്. സംഭവത്തില്‍ ഐഷയ്ക്ക് ലക്ഷദ്വീപ് എം.പി അടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ദ്വീപില്‍ സന്ദര്‍ശനത്തിനെതത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഡല്‍ഹിയിലേക്ക് മടങ്ങി.

Also Read: തളരില്ല, എന്റെ ശബ്ദം ഇനിയും ഉച്ചത്തിൽ ഉയരും; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Aisha sultana to appear before kavaratti police today sedition case

Best of Express