പോർട്ട് ലൂയിസ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി തിരുവനന്തപുരത്ത് നിന്നും പറന്നുയർന്ന ഇന്ത്യൻ വ്യോമസേന വിമാനം പതിനാല് മിനിട്ട് നേരം ആശയവിനിമയം നഷ്ടമായി. ഇന്ത്യൻ വ്യോമ പരിധി വിട്ടശേഷമാണ് പതിനാല് മിനിട്ട് നേരം ബന്ധം നഷ്ടമായത്. എയർപോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു.
മൗറീഷ്യസ് എയർ ട്രാഫിക് കൺട്രോൾ എമർജൻസി കോഡ് ആക്ടിവേറ്റ് ചെയ്തു. വിമാനവുമായുളള വിനിമയ ബന്ധം നഷ്ടമാകുമ്പോൾ INCERFA ആക്ടിവേറ്റ് ചെയ്യുന്നത്. സാധാരണ ഗതിയിൽ വിനിമയ ബന്ധം നഷ്ടമായാലും 30 മിനിട്ട് നേരം കഴിഞ്ഞ ശേഷമായിരിക്കും എമർജൻസി കോഡ് ആക്ടിവേറ്റ് ചെയ്യുക. എന്നാൽ സുഷമാ സ്വരാജ് സഞ്ചരിക്കുന്ന വിമാനമായതിനാൽ അതിവേഗം ഇത് ആക്ടിവേറ്റ് ചെയ്യുകയായിരുന്നു
വിഐപി യാത്രക്കാരിയുമായാണ് ഇന്ത്യൻ വ്യോമസേന വിമാനം സഞ്ചരിക്കുന്നത് എന്നതിനാലാണ് സമയപരിധിക്ക് മുമ്പ് മൗറീഷ്യസ് എയർട്രാഫിക് കൺട്രോൾ ഇങ്ങനെ പ്രവർത്തിച്ചതെന്ന് എഎഐ അറിയിച്ചു. എന്നാൽ മൗറീഷ്യസ് എന്ന ചെറുദ്വീപിലെ വ്യോമാതിർത്തിയിൽ വച്ച് എങ്ങനെയാണ് വിമാനവുമായുളള വിനിമയ ബന്ധം നഷ്ടമായതെന്ന് എഎഐ വിശദീകരിക്കുന്നില്ല.
തിരുവനന്തപുരത്ത് നിന്നും 2.08 മണിക്കാണ് വിമാനം മൗറീഷ്യസിലേയ്ക്ക് പുറപ്പെട്ടത്. ഇന്ത്യൻ വ്യോമയാന അതിർത്തി കഴിഞ്ഞ് മാലെ എയർട്രാഫിക് കൺട്രോളുമായി ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.44 വരെ മാലെ എയർ ട്രാഫിക് കൺട്രോളുമായി ഈ വിനിമയ ബന്ധം നിലനിന്നിരുന്നു. എന്നാൽ മൗറീഷ്യസ് എയർ ട്രാഫിക് കൺട്രോൾ പരിധിയിലേയ്ക്ക് കടന്ന സമയത്താണ് പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് വിനിമയ ബന്ധം നഷ്ടമാകുന്നത്. എന്തൊക്കെയാണെങ്കിലും വൈകുന്നരേം 4.44 ന് വിനിമയ ബന്ധം നഷ്ടമായ വിമാനവുമായി പതിനാല് മിനിട്ട് പിന്നിട്ട് കഴിഞ്ഞ് 4.58 ഓടെ എയർ ട്രാഫിക് കൺട്രോളുമായി വീണ്ടും വിനിമയ ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചു.
സുഷമ സ്വരാജ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകുന്നതിനിടയിൽ മൗറിഷ്യസിൽ എത്തുന്നതിനിടയിലാണ് വിനിമയ ബന്ധം നഷ്ടമാകുന്നത്. മൗറീഷ്യസിലെ പോർട്ട് ലൂയിസിൽ നടക്കാൻ പോകുന്ന ലോക ഹിന്ദി സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനാണ് സുഷമ സ്വരാജ് ഇവിടെ ഇറങ്ങയത്.
Read In Englsh: Aircraft carrying Sushma Swaraj goes incommunicado for 14 minutes