/indian-express-malayalam/media/media_files/uploads/2018/10/p-chidambaram1.jpg)
ന്യൂഡൽഹി: എയർസെൽ മാക്സിസ് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ചിദംബരം ഉൾപ്പെടെ ഒൻപതു പ്രതികളാണുളളത്. കുറ്റപത്രം നവംബർ 26 ന് സിബിഐ പ്രത്യേക കോടതി പരിഗണിക്കും.
നേരത്തെ ചിദംബരത്തെയും മകനെയും പ്രതി ചേർത്ത് സിബിഐയും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും നവംബർ ഒന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
2006 ൽ പി.ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർസെൽ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകിയെന്നാണ് കേസ്. 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നൽകാനേ ധനമന്ത്രിക്ക് അധികാരമുളളൂ. എന്നാൽ ഈ ചട്ടം മറികടന്ന് 3,500 കോടി രൂപയുടെ ഇടപാടിന് ചിദംബരം അനുമതി നൽകിയെന്നാണ് സിബിഐയുടെ പ്രധാന ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.