/indian-express-malayalam/media/media_files/uploads/2018/06/Former-Finance-Minister-P-Chidambaram-arrives-at-the-Enforcement-Directorate-in-New-Delhi-Express-Photo-by-Tashi-Tobgyal.jpg)
എയർ സെൽ - മാക്സിസ് പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതി മുൻ ധനകാര്യ മന്ത്രി പി. ചിദംബരത്തിനെ ജൂലൈ പത്ത് വരെ അറസ്റ്റ് ചെയ്യരുതെന്ന ഡൽഹി കോടതി ഉത്തരവ്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ നാലാഴ്ച സമയമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചിട്ടുളളത്. ജൂലൈ പത്ത് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന കോടതി വിധി ചിദംബരത്തിന് താൽക്കാലിക ആശ്വാസമായിട്ടുണ്ട്. ഇതിനിടയിൽ ഇന്ന് അദ്ദേഹം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി മൊഴി കൊടുത്തു.
അടുത്ത വാദം കേൾക്കലിന് മുന്പ് ചിദംബരത്തിന് എതിരെ നടപടികളെടുക്കരുതെന്ന് കോടതി പറഞ്ഞു. ഇന്ത്യൻ എക്സ്‌പ്രസ്സിന് ലഭ്യമായ വിവരമനുസരിച്ച് ചിദംബരത്തിനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. നേരത്തെ മെയ് 30ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതേ ദിവസം തന്നെ ചിദംബരം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
എയർസെൽ മാക്സിസ് കേസുൾപ്പടെ 2Gസെപ്ക്ട്രം കേസുകൾ ആറ് മാസത്തിനുളളിൽ അന്വേഷിച്ച് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സി ബി ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷത്തിന്റെ വേഗത വർധിപ്പിച്ചിരുന്നു.
എൻഫോഴ്സമെന്റിന്റെ നടപടി കളളങ്ങളും ഊഹാപോങ്ങളും കൊണ്ടുളള ഭ്രാന്തമായ മിശ്രിതമാണെന്ന് ചിദംബരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ കുറ്റപത്രം കോടതി നിരസിച്ചിരുന്നു. പക്ഷേ, ഈ കേസിലെ എഫ് ഐ​​ ആർ ഇതുവരെ തളളിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.