ദില്ലി: എയര്‍സെല്‍- മാക്സിസ് ഇടപാട് കേസില്‍ മുഴുവന്‍ പ്രതികളേയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. മുന്‍ ടെലികോം മന്ത്രി ദയാനിധി മാരൻ, സഹോദരന്‍ കലാനിധി മാരന്‍, മലേഷ്യക്കാരനായ റാല്‍ഫ് മാര്‍ഷൽ, ടി. അനന്തകൃഷ്ണന്‍, സണ്‍ ഡയറക്ട് ടിവി, ആസ്‌ട്രോ ഓള്‍ ഏഷ്യാനെറ്റ് വര്‍ക്‌സ്, മാക്‌സിസ് കമ്യൂണിക്കേഷന്‍സ് ബെറാദ്, സൗത്ത് ഏഷ്യ എന്‍റര്‍ടെയിന്‍മെന്‍റ് ഹോൾഡിംഗ്സ്, ടെലികോം മുന്‍ അഡീഷണല്‍ സെക്രട്ടറി അന്തരിച്ച ജെ.എസ്. ശര്‍മ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

kalanithi-maran-759

കലാനിധി മാരന്‍

ടെലികോം മന്ത്രിയായിരിക്കേ ദയാനിധി മാരന്‍ മാക്‌സിസ് കമ്പനിക്ക് അനധികൃതമായി സഹായം നല്‍കുകയും ഇതിന് പകരമായി അനന്തകൃഷ്ണൻ, മാരന്‍ സഹോദരന്‍മാരുടെ സണ്‍ ഡയറക്ട്, സൗത്ത് ഏഷ്യ എൻര്‍ടെയ്ന്‍മെന്‍റ് എന്നീ കമ്പനികളുടെ ഓഹരിവാങ്ങി സഹായിക്കുകയും ചെയ്തെന്നാണ് അന്വേഷകസംഘം കണ്ടെത്തിയത്.

ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമായിരുന്നു എന്‍ഫോഴ്സെമെന്റും സിബിഐയും ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ