ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയർഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾക്കാണ് എയർ ഏഷ്യയുടെ ഓഫർ. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകൾ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകൾ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതൽ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്.
120 സ്ഥലങ്ങളിലേക്കുളള വൺവേ ടിക്കറ്റിനാണ് ഓഫർ ലഭിക്കുക. 2019 മെയ് 6 മുതൽ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകൾ നവംബർ 18 മുതൽ ബുക്ക് ചെയ്യാമെന്ന് എയർ ഏഷ്യ പ്രസ്താവനയിൽ അറിയിച്ചു.
ബെംഗളൂരു, ന്യൂഡൽഹി, കൊൽക്കത്ത, കൊച്ചി, ഗോവ, ജയ്2പൂ, പുണെ, ഗുവാഹത്തി, ഇംഫാൽ, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗർ, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വർ, ഇൻഡോർ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകൾക്കും കോലാലംപൂർ, ബാങ്കോങ്, ക്രാബി, സിഡ്നി, ഓക്ലാന്റ്, മെൽബൺ, സിംഗപ്പൂർ, ബാലി ഉൾപ്പെടെയുളള രാജ്യാന്തര ടിക്കറ്റുകൾക്കുമാണ് ഈ ഓഫർ ലഭിക്കുക.
എയർ ഏഷ്യയുടെ ഗ്രൂപ്പുകളായ എയർഏഷ്യ ഇന്ത്യ, എയർഏഷ്യ ബെർഹാഡ്, തായ് എയർഏഷ്യ, എയർഏഷ്യ എക്സ് എന്നിവയ്ക്കും ഈ ഓഫർ ലഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. airasia.com എന്ന വെബ്സൈറ്റ് വഴിയോ എയർഏഷ്യയുടെ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.