‘300 ഭീകരരെ വധിച്ചെന്ന് മോദി പറഞ്ഞോ?; ആക്രമണം നടത്തിയത് ഭീകരരെ പേടിപ്പിക്കാനെന്ന് കേന്ദ്രമന്ത്രി

പേടിപ്പിക്കാനും ഒരു മുന്നറിയിപ്പ് നല്‍കാനും ആണ് ആക്രമണം നടത്തിയതെന്ന് കേന്ദ്രമന്ത്രി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാക്കോ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന്റെ തെളിവ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കെ കേന്ദ്രത്തെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പ്രസ്താവന. പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ ല​ക്ഷ്യം ആ​ൾ​നാ​ശ​മാ​യി​രു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി എ​സ്.​എ​സ്. അ​ലു​വാ​ലി​യ പറഞ്ഞു. അവരെ പേടിപ്പിക്കാനും ഒരു മുന്നറിയിപ്പ് നല്‍കാനും ആണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇ​ന്ത്യ​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​രും കൊ​ല്ല​പ്പെ​ട്ടി​ല്ലെ​ന്ന അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ളെ​കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​യി​രു​ന്നു അ​ലു​വാ​ലി​യ​യു​ടെ മ​റു​പ​ടി.

പ്ര​ധാ​ന​മ​ന്ത്രി​യോ അ​മി​ത് ഷാ​യോ ബി​ജെ​പി വ​ക്താ​ക്ക​ളോ 300 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നോ എ​ന്നു മ​ന്ത്രി ചോ​ദി​ച്ച​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ഞാ​നും ക​ണ്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ൽ പ്ര​സം​ഗി​ച്ച​തു കേ​ട്ടു. 300 പേ​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നോ? ഏ​തെ​ങ്കി​ലും ബി​ജെ​പി വ​ക്താ​വ് പ​റ​ഞ്ഞോ? അ​മി​ത് ഷാ ​പ​റ​ഞ്ഞോ?- കൊൽ​ക്ക​ത്ത​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ അ​ലു​വാ​ലി​യ ചോ​ദി​ച്ചു. ആ​ൾ​നാ​ശ​മാ​യി​രു​ന്നി​ല്ല ല​ക്ഷ്യ​മെ​ന്നും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​കു​മെ​ന്നു തെ​ളി​യി​ക്ക​ലാ​യി​രു​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മോദിയുടെ മന്ത്രി തന്നെ സത്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രം പറയുന്ന കളളം മനസ്സിലാക്കാന്‍ ഈയൊരു പ്രസ്താവന ധാരാളമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ദേശസുരക്ഷയെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്ന മോദിയുടെ പ്രവൃത്തി ഇന്ത്യയെ ആഗോള തലത്തില്‍ നാണം കെടുത്തുന്നതാണെന്നും യെച്ചൂരി വിമര്‍ശിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Air strikes were meant to warn not kill says union minister ahluwalia

Next Story
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വേദി പങ്കിടാന്‍ മോദിയും നിതീഷ് കുമാറും; മെഗാറാലി ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com