Latest News

അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍; സ്കൂളുകള്‍ അടച്ചു

നവംബര്‍ ആദ്യ വാരം മുതല്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്

Delhi Pollution,

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. സ്കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. മലിനവായു കുട്ടികള്‍ ശ്വസിക്കാതിരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അന്തരീക്ഷ മലിനീകരണം മൂലം ഡല്‍ഹിയില്‍ അടിയന്ത സാഹചര്യമാണുള്ളതെന്നും നടപടികള്‍ കൈക്കൊള്ളണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചു. സ്വകാര്യ ഓഫീസുകള്‍ സാധിക്കുകയാണെങ്കില്‍ വര്‍ക്കം ഫ്രം ഹോം രീതിയിലേക്ക് മാറാന്‍ ശ്രമിക്കണമെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. നവംബര്‍ 14 മുതല്‍ 17 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സിൽ (എക്യുഐ) സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ട് ദിവസം ലോക്ക്ഡൗണ്‍, വാഹനങ്ങള്‍ നിര്‍ത്തിയിടുക തുടങ്ങിയ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിച്ച് തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

നിലവിലെ സാഹചര്യത്തെ വിശകലനം ചെയ്യാനായി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തരയോഗം ചേര്‍ന്നിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് വരുന്നതായും കേജ്രിവാള്‍ വ്യക്തമാക്കി.

“മലിനീകരണത്തിന്റെ ഒരു കാരണം വൈക്കോൽ കത്തിക്കലാണ്. പടക്കങ്ങൾ, വ്യവസായങ്ങൾ, പൊടിപടലങ്ങള്‍ മുതലായവയാണ് മറ്റ് കാരണങ്ങള്‍. ഇത് എങ്ങനെ നിയന്ത്രിക്കാമെന്ന് അടിയന്തരമായി പറയു. രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍? അല്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കും?”, ചീഫ് ജസ്റ്റിസ് എന്‍. വി. രമണ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ചു. മലിനീകരണത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ചോദ്യമുയര്‍ത്തിയത്.

സഫാര്‍ ഇന്ത്യയുടെ രേഖകള്‍ പ്രകാരം ശനിയാഴ്ച ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ സ്ഥിതിയിലാണ്. എയർ ക്വാളിറ്റി ഇൻഡക്‌സ് 499 ല്‍ എത്തി നില്‍ക്കുന്നു. വരും ദിവസങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമെന്നാണ് മുന്നറിയിപ്പ്.

Also Read: സംസ്ഥാനത്ത് 15 വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലെർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് നിർദേശം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Air pollution delhi govt shuts schools for a week

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com