Latest News

ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു, നവംബർ 21 വരെ നിർമാണങ്ങൾക്ക് വിലക്ക്

സുപ്രീംകോടതി നിർദേശപ്രകാരം നടത്തിയ അടിയന്തര യോഗത്തിനു ശേഷമാണ് തീരുമാനം

Delhi schools, NCR schools, Delhi-NCR schools shut, Delhi air pollution, Delhi pollution, Delhi lockdown, Delhi Air Quality Management, schools and colleges shut in Delhi NCR, work from home, Delhi news, indian express malayalam

ന്യൂഡൽഹി: ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളും കോളേജുകളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയർ മാനേജ്‍മെന്റ് ക്വാളിറ്റി കമ്മിഷൻ. നവംബർ 21 വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും സർക്കാർ ഓഫീസുകളിൽ ഉൾപ്പെടെ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്നും നിർദേശമുണ്ട്. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്നാണ് നടപടി.

അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ അല്ലാതെ മറ്റുള്ളവയ്ക്കും നവംബർ 21 വരെ ഡൽഹിയിൽ വിലക്കുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളോടും നവംബർ 21 വരെ 50 ശതമാനം വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ എയർ മാനേജ്‍മെന്റ് ക്വാളിറ്റി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

റെയിൽവേ, മെട്രോ, വിമാനത്താവളം, ബസ് ടെർമിനലുകൾ, പ്രതിരോധ മേഖലയിലെ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള എല്ലാ നിർമാണങ്ങളും നിർത്തിവയ്ക്കും. ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിലുള്ള ആറോളം താപ നിലയങ്ങളും ഈ ദിവസങ്ങളിൽ അടച്ചിടും.

സുപ്രീം കോടതി നിർദേശപ്രകാരം നടത്തിയ അടിയന്തര യോഗത്തിനു ശേഷമാണ് തീരുമാനം. കമ്മിഷൻ അംഗങ്ങൾ, ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ഗതാഗതം, നഗരവികസനം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Also Read: സാമൂഹ്യ മാധ്യമങ്ങൾ നിരോധിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Air panel directs work from home schools and colleges shut in delhi ncr

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com