/indian-express-malayalam/media/media_files/uploads/2023/01/Shankar-Mishra-FI.jpeg)
ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയെ നാല് മാസത്തേക്ക് എയര്‍ ഇന്ത്യ യാത്രാ വിലക്കേര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് 30 ദിവസത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശങ്കര്‍ മിശ്ര പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതായാണ് കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജവും അപകീര്‍ത്തികരവുമാണെന്ന് പരാതിക്കാരിയുടെ പ്രതികരണം. ശങ്കര്‍ മിശ്രയുടെ അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകനുമായ രമേഷ് ഗുപ്ത അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എഎസ്ജെ) ഹര്‍ജ്യോത് സിംഗ് ഭല്ലയുടെ മുമ്പാകെ ഹാജരായി. പൊലീസ് അന്വേഷണം 'തമാശയായിരുന്നു', കാരണം ശങ്കര്‍ മിശ്ര ബിസിനസ് ക്ലാസിലെ സീറ്റില്‍ പ്രവേശിക്കുന്നത് അസാധ്യമാണ്' എന്ന് പറഞ്ഞു.
സംഭവത്തില്‍ ജനുവരി 11 ന് കോടതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. തെറ്റായ നടപടിയെ ന്യായീകരിക്കുന്നത് തീര്‍ത്തും വെറുപ്പുളവാക്കുന്നതാണെന്ന് കോടതി വിലയിരുത്തി. തെറ്റായ പ്രവൃത്തി ഏതൊരു സ്ത്രീയുടെയും താഴ്മയെ പ്രകോപിപ്പിക്കുന്നതാണെന്നും
കോടതി പറഞ്ഞു. കുറ്റാരോപിതരുടെ നികൃഷ്ടമായ പെരുമാറ്റം പൗരബോധത്തെ ഞെട്ടിച്ചിരിക്കുകയാണ്, ജാമ്യം തള്ളിക്കളയേണ്ടതുണ്ട്.'
സംഭവത്തില്‍ 34 കാരനായ ശങ്കര്‍ മിശ്രയെ കഴിഞ്ഞ ശനിയാഴ്ച (ജനുവരി 7) ബെംഗളൂരുവില്‍ നിന്ന് അറസ്റ്റുചെയ്ത് ഡല്‍ഹിയിലേക്ക് എത്തിച്ചിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യുഎസ് സാമ്പത്തിക സേവന ഭീമനായ വെല്‍സ് ഫാര്‍ഗോയിലെ ജീവനക്കാരനായ ഇയാളെ അറസ്റ്റിന് ഒരു ദിവസം മുമ്പ് കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.