ന്യൂഡല്‍ഹി: സിഡ്‌നി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാലറ്റ് മോഷ്ടിച്ച സംഭവത്തില്‍ റീജിയണല്‍ ഡയറക്ടറെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള രോഹിത് ഭാസിനെതിരെയാണ് എയര്‍ ഇന്ത്യയുടെ നടപടി.

ഇനിയൊരു അറിയിപ്പോ മുന്‍കൂര്‍ അനുമതിയോ ലഭിക്കാത്തിടത്തോളം കാലം എയര്‍ ഇന്ത്യ ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേണം പൂര്‍ത്തിയാകും വരെ ആരോപണ വിധേയന് എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

Read Also: യാത്രക്കാരന് ഹൃദയസ്തംഭനം; എയർ ഇന്ത്യ അടിയന്തിരമായി ലാൻഡ് ചെയ്തു

എയര്‍ ഇന്ത്യ 301 എന്ന വിമാനത്തിലെ പൈലറ്റാണ് രോഹിത് ഭാസിന്‍. ഇയാളുടെ വീട്ടിലുള്ളവരില്‍ ചിലരും പൈലറ്റുമാരായാണ് സേവനം അനുഷ്ഠിക്കുന്നത്.

കഴിഞ്ഞ ദിവസം സിഡ്നിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ രോഹിത് മോഷണം നടത്തിയെന്ന് കണ്ടെത്തിയത്. എയർ ഇന്ത്യ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രോഹിത് ഭാസിൻ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടിയെടുത്തതെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു.

air india, gst

ഇന്ത്യൻ സമയം ആറരയോടെയാണ് സിഡ്നിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ രോഹിത് ഭാസിൻ എത്തിയത്. വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ പൈലറ്റായിരുന്നു ഓസ്ട്രലേഷ്യ റീജിയണൽ ഡയറക്ടർ കൂടിയായ രോഹിത്. വാലറ്റ് മോഷ്ടിച്ച വിവരം ഡ്യൂട്ടി ഫ്രീ ഷോപ്പിലെ സെക്യൂരിറ്റി സംവിധാനമാണ് കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook