ന്യൂ​ഡ​ൽ​ഹി: പ​റ​ക്കു​ന്ന​തി​നി​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടു. AI-171 വിമാനത്തിനാണ് തകരാറുണ്ടായതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. ഹ​ങ്ക​റി​ക്കു​മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന് സം​ര​ക്ഷ​ണം തീ​ർ​ത്ത് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടെ​പ്പ​റ​ന്നു.

ഫ്രീ​ക്വ​ൻ​സി വ്യ​തി​യാ​നം മൂ​ല​മാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ല​ണ്ട​ൻ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി.

വി​മാ​നം ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും ല​ണ്ട​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 231 യാ​ത്ര​ക്കാ​രും 18 ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook