ജീവനക്കാരിയോട് മോശമായി പെരുമാറി, കോൺഗ്രസ് എംഎൽഎയ്ക്കെതിരെ എയർ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു

എയർ ഇന്ത്യ ജീവനക്കാരിയോട് കോൺഗ്രസ് എംഎൽഎ കയർക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് ആരോപണം

air india, എയർ ഇന്ത്യ, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: റായ്‌പൂർ വിമാനത്താവളത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ ഛത്തീസ്ഗഡിൽനിന്നുളള കോൺഗ്രസ് എംഎൽഎയ്ക്കെതിരെ എയർ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ കോൺഗ്രസ് എംഎൽഎ വിനോദ് ചന്ദ്രകർ നിഷേധിച്ചു.

സെപ്റ്റംബർ ഏഴിന് വൈകീട്ട് റായ്‌പൂർ വിമാനത്താവളത്തിൽ വൈകിയെത്തിയതിനെ തുടർന്ന് ഛത്തീസ്ഗഡിലെ മഹാസമുന്ദിൽനിന്നുളള എംഎൽഎ ചന്ദ്രകറിന് വിമാനത്തിൽ കയറാനായില്ല. ഇതിൽ കുപിതനായ എംഎൽഎ എയർ ഇന്ത്യ ജീവനക്കാരിയോട് കയർക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് ആരോപണം.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എയർ ഇന്ത്യ മാനേജ്മെന്റ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.

Read Also: Explained: എയർ ഇന്ത്യ ഫ്ലൈറ്റുകൾക്ക് എന്താണ് സംഭവിച്ചത്?

റായ്‌പൂറിൽനിന്നും റാഞ്ചിയിലേക്കുളള എയർ ഫ്ലൈറ്റ് 91-728 ലായിരുന്നു എംഎൽഎ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ വൈകിയെത്തിയ എംഎൽഎയെ ജീവനക്കാരി വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. വിമാനം പുറപ്പെട്ടതിനു പിന്നാല ചെക്ക് ഇൻ ഏരിയയിൽ എത്തിയ എംഎൽഎ ഉച്ചത്തിൽ കയർക്കുകയായിരുന്നു. പൊതുജനമധ്യത്തിൽ വച്ച് ജീവനക്കാരിയെ അസഭ്യം പറയുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. താൻ കോൺഗ്രസ് എംഎൽഎയാണെന്ന് പറഞ്ഞാണ് അദ്ദേഹം അധിക്ഷേപിക്കാൻ തുടങ്ങിയത്. അപ്പോഴാണ് ജീവനക്കാരിക്ക് അദ്ദേഹം എംഎൽഎയാണെന്ന് മനസിലായതെന്നും വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, എയർ ഇന്ത്യ ജീവനക്കാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും സ്വയ രക്ഷയ്ക്കായി തന്റെ മേൽ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എംഎൽ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ എംഎൽഎ വെല്ലുവിളിക്കുകയും ചെയ്തു. ആരാണ് മോശമായി പെരുമാറിയതെന്ന് മനസിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Air india orders probe in chhattisgarh congress mla misbehaviour with female staff

Next Story
‘യുവാക്കളെ ബഹിഷ്‌കരിക്കൂ’; നിര്‍മല സീതാരാമനെതിരെ ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ#BoycottMillennials , Nirmala Sitaraman, യുവാക്കളെ ബഹിഷ്കരിക്കൂ, നിർമ്മല സീതാരാമൻ, trending hastag, ഹാഷ്ടാഗ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com