ന്യൂഡല്‍ഹി: കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്ക് പൊതുമേഖല വിമാന കമ്പനിയായി എയര്‍ ഇന്ത്യ മെയ് 4-നും ജൂണ്‍ 2-നും ശേഷം യഥാക്രമം ആഭ്യന്തര, അന്തരാഷ്ട്ര റൂട്ടുകളിലേക്കും ടിക്കറ്റുകള്‍ നല്‍കി തുടങ്ങുമെന്ന് അറിയിച്ചു.

ആഗോള ആരോഗ്യ ആശങ്കകളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന ആഭ്യന്തര സര്‍വീസുകളിലേക്കുള്ള ബുക്കിങ്ങുകള്‍ മെയ് 3 വരേയും വിദേശത്തേക്കുള്ള ടിക്കറ്റുകള്‍ മെയ് 31 വരെയും നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ഇന്ത്യയുടെ വെബ്‌സൈറ്റിലെ അറിയിപ്പ് പറയുന്നു.

Read Also: കേരളത്തിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ട ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 3 വരെ ലോക്ക്ഡൗണ്‍ കാലാവധി വര്‍ദ്ധിപ്പിച്ചു. ഈ കാലയളവില്‍ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര യാത്ര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

Read in English: Air India opens bookings on select domestic routes from May 4, intl from June 1

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook