ന്യൂഡൽഹി: വിമാനത്തിന്റെ യാത്രാസസമയം വൈകിപ്പിക്കുന്ന യാത്രക്കാരനിൽ നിന്ന് കനത്ത പിഴയീടാക്കാനുള്ള തീരുമാനത്തിലേക്ക് പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ. ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്‌വാദ് ജീവനക്കാരനെ മർദ്ദിച്ച സംഭവം ഒത്തുതീർന്നതിന് പിന്നാലെയാണ് ഈ നടപടി. അഞ്ച് ലക്ഷം മുതൽ 15 ലക്ഷം വരെയാണ് ഇനി മുതൽ വിമാനം വൈകിപ്പിച്ചാൽ യാത്രക്കാരൻ പിഴ നൽകേണ്ടി വരിക.

ഒരു മണിക്കൂർ വരെ വിമാനം വൈകിയാൽ അഞ്ച് ലക്ഷവും രണ്ട് മണികൂർ വരെ പത്ത് ലക്ഷവും രണ്ട് മണിക്കൂറിന് മുകളിൽ വിമാനം വൈകിയാൽ 15 ലക്ഷവും പിഴ നൽകേണ്ടി വരും.

ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കാതെ വന്നതിനെ തുടർന്നുള്ള തർക്കത്തിൽ എയർ ഇന്ത്യ ജീവനക്കാരനായ കോഴിക്കോട് സ്വദേശിയെ മുംബൈ വിമാനത്താവളത്തിൽ രവീന്ദ്ര ഗെയ്‌ക്‌വാദ് മുഖത്ത് ചെരിപ്പ് കൊണ്ട് അടിച്ചിരുന്നു. ഇത് വിമാനകമ്പനി ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പിഴ ശിക്ഷ നീക്കവുമായി എയർ ഇന്ത്യ മുന്നോട്ട് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ