Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് നിലത്തടിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് സംഭവം

air india, എയർ ഇന്ത്യ, air india flight delay, എയർ ഇന്ത്യ ഫ്ലൈറ്റ്, air india delay, വ്യോമഗതാഗതം, air india server crash, സെർവർ തകരാറിൽ, air india flight status, air india news, today explained, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government
എയർ ഇന്ത്യ എക്സ്‍പ്രസ്

കരിപ്പൂര്‍: ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് നിലത്ത് അടിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചിറക് നിലത്ത് ഉരയുകയായിരുന്നു. കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കേടുപാടുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അതേ വിമാനം ഷാര്‍ജയിലേക്ക് സര്‍വീസ് തുടര്‍ന്നു എന്നും എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമ്മാം-കോഴിക്കോട് (IX 382) വിമാനത്തിന്റെ വാല്‍ഭാഗമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ തട്ടിയത്‌. രാവിലെ 9.30 ഓടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തൊടുന്ന ഘട്ടത്തില്‍ ഭാരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെട്ടതോടെയാണ് പിന്‍ഭാഗം നിലത്തുരഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, യഥാർഥ കാരണം എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് എയർ ഇന്ത്യ പ്രതികരിച്ചു.

Read Also: യാത്രക്കാരന് ഹൃദയസ്തംഭനം; എയർ ഇന്ത്യ അടിയന്തിരമായി ലാൻഡ് ചെയ്തു

കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം മംഗലാപുരം വിമാനത്താവളത്തില്‍ വച്ച് ടാക്‌സിവെയില്‍ തെന്നി മാറിയത്. എയര്‍ ഇന്ത്യയുടെ ദുബായ് മംഗളൂരു ഐ.എക്‌സ് 384 വിമാനമാണ് തെന്നിമാറിയത്. ഞായറാഴ്ച വൈകീട്ട് 5.40ഓടെയാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു.

വിമാനം തെന്നിമാറി ചക്രങ്ങള്‍ ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു. 183 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. കാറ്റും റൺവേയുടെ നനവും വിമാനത്തിന്‍റെ ബ്രേക്ക് കുറവുമാണ് തെന്നിമാറാൻ കാരണമായി കരുതുന്നത്. വിമാനം എയർ ഇന്ത്യ എൻജിനീയർമാർ പരിശോധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പത്ത് വര്‍ഷം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ അപകടം നടന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Air india express tale tip at karippur air port kerala

Next Story
കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com